Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭ പ്രതിരോധത്തില്‍, പിണറായിയ്ക്ക് മേല്‍ക്കൈ

തിരുവനന്തപുരം : തമ്മനത്തെ കാരക്കോണം സെന്റ് ജൂഡ് പളളിയിലെ രേഖയെന്ന മട്ടില്‍ ക്രൈസ്തവ സഭ പുറത്തുവിട്ട വിവാഹ രജിസ്റ്ററിലെ മത്തായി ചാക്കോയുടെ ഒപ്പ് വ്യാജമാണെന്ന് തെളിഞ്ഞതോടെ വിവാദത്തില്‍ സഭാനേതൃത്വം പ്രതിരോധത്തിലാവുന്നു.

മര്‍മ്മപ്രധാന വിഷയങ്ങള്‍ക്ക് മറുപടി പറയാതെ ബിഷപ്പുമാര്‍ പലസ്ഥലങ്ങളിലും നിന്ന് പ്രസ്താവനകളിറക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്. താനും ചാക്കോയും തമ്മനം പളളിയിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചാക്കോയുടെ ഭാര്യ വ്യക്തമാക്കിയിട്ടും ഈ രേഖ എങ്ങനെ ഉണ്ടായി എന്ന് തെളിയിക്കാന്‍ സഭയ്ക്ക് കഴിഞ്ഞില്ല.

ഏഷ്യാനെറ്റടക്കമുളള ദൃശ്യമാധ്യമങ്ങളെ വിളിച്ചു വരുത്തിയാണ് കഴിഞ്ഞ ദിവസം സുപ്രധാന രേഖയെന്ന മട്ടില്‍ പളളി അധികാരികള്‍ ഈ രേഖ പുറത്തുവിട്ടത്. എന്നാല്‍ ഈ രേഖയിലെ മത്തായി ചാക്കോയുടെ ഒപ്പും കയ്യക്ഷരവുമൊന്നും അദ്ദേഹത്തിന്റേതല്ലെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടുണ്ട്. വ്യാജരേഖ തയ്യാറാക്കിയെന്ന പേരില്‍ പളളി അധികാരികള്‍ ഇനി കോടതിയില്‍ പോകേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.

മത്തായി ചാക്കോ സുബോധത്തോടെ തന്നോട് രോഗിലേപനം ആവശ്യപ്പെട്ടു എന്നാണ് മാര്‍ ചിറ്റിലപ്പളളി തിരുവാമ്പാടിയില്‍ പ്രസംഗിച്ചത്. ഈ പ്രസംഗത്തിനെതിരെ മത്തായി ചാക്കോയുടെ സഹോദരന്‍ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും അതിന്മേല്‍ ബിഷപ്പ് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ബിഷപ്പ് ഇത്തരത്തില്‍ പ്രസംഗിച്ചതെന്ന് വ്യക്തമാക്കാന്‍ ഇനിയും സഭയുടെ ഉന്നതരായ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. അതിനു പകരം സിപിഎമ്മിന്റെ അന്ത്യകൂദാശ നടത്തും, ദൈവനിഷേധികളുടെ ഭരണം അവസാനിപ്പിക്കും എന്ന മട്ടില്‍ വെല്ലുവിളികളുമായി നീങ്ങുകയാണ് അവര്‍.

അടുത്ത പേജില്‍ ....

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+