സ്വയം വില്‍പ്പനയ്‌ക്ക് തയ്യാറായ സ്‌ത്രീയുടെ രക്ഷയ്‌ക്ക് കോടതി
ചണ്ഡിഗഡ്: അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ ചികിത്സിയ്‌ക്കാനായി സ്വയം വില്‍പ്പനയ്‌ക്ക് തയ്യാറായ ഹര്‍ഷ് ശര്‍മ്മയ്‌ക്ക് അമ്പതിനായിരം രൂപ എത്രയും പെട്ടന്ന് അനുവദിക്കാന്‍ ഹരിയാന ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹര്‍ഷിന്റെ ഭര്‍ത്താവായ ലുധിയാന ദയാനന്ദ് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ക്കഴിയുന്ന ഭൂപീന്ദര്‍ സംഗിന്റെ ചികിത്സയ്‌ക്കുവേണ്ടിയാണ് പണം അനുവദിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സ്വകാര്യ വാഹനത്തില്‍ തീവണ്ടിയിടിച്ചാണ് ഭൂപീന്ദറിന് അപകടം പറ്റിയത്.
ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായതിനാല്‍ ഇവരെ സഹായിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ ഉള്ള സമ്പാദ്യം മുഴുവനും ഹര്‍ഷ് ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കായി ചെലവാക്കിയിരുന്നു.
ചികിത്സയ്‌്‌ക്ക് വീണ്ടും പണം വേണമെന്ന് ആശുപത്രിയില്‍ നിന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ഷ് സ്വയവും ഒപ്പം അഞ്ചുവയസ്സുള്ള മകനെയും വില്‍ക്കാന്‍ തയ്യാറായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications