കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എഎസ്‌ഐ മരിച്ചു

  • By Staff
Google Oneindia Malayalam News

Eliyasകോട്ടയം: കോളജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ചങ്ങനാശേരി എന്‍എസ്‌എസ്‌ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ മരിച്ചു.

എഎസ്‌ഐ ഏലിയാസ്‌ ആണ്‌ എസ്‌എഫ്‌ഐ-എബിവിപി സംഘര്‍ഷത്തിനിടയില്‍ തലയ്‌ക്കടിയേറ്റ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച രാവിലെ പത്തരയോടെ ഇരുസംഘടനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഇത്‌ നിയന്ത്രിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെയാണ്‌ എഎസ്‌ഐയ്‌ക്ക്‌ പരുക്കേറ്റത്‌.

ഗുരുതരമായ പരുക്കേറ്റ ഏലിയാസിനെ ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്‌ക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ചങ്ങനാശേരി എന്‍എസ്‌എസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

വ്യാഴാഴ്‌ചയും കോളെജില്‍ ഇരുസംഘടനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കാമ്പസിലും പിന്നീട്‌ നഗരത്തിലും വിദ്യാര്‍ത്ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി. പതിനെട്ടിന്‌ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിനെപ്പറ്റിയുണ്ടായ പഴിചാരലുകളാണ്‌ സംഘടനത്തില്‍ എത്തിയതെന്ന്‌ പറയുന്നു.

വ്യാഴാഴ്‌ച സംഘര്‍ഷത്തില്‍ തലയ്‌ക്ക്‌ പരുക്കേറ്റ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ കെ.എന്‍ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവത്തെത്തുടര്‍ന്ന്‌ പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന്‌ ഡിജിപി രമണ്‍ ശ്രീവാസ്‌തവ അറിയിച്ചു.

ഐജി വിന്‍സെന്റ്‌ പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ചങ്ങനാശേരി താലൂക്കില്‍ ബിജെപി ശനിയാഴ്‌ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X