കണ്ണൂരില്‍ സിപിഎമ്മുകാരനെ വെട്ടിക്കൊന്നു
തലശേരി : സിപിഎം പ്രവര്‍ത്തകനായ എരഞ്ഞോളി കുടക്കളം സ്വദേശി സുധീഷിനെ ബിജെപിക്കാര്‍ വെട്ടിക്കൊന്നു. കാര്‍ ഡ്രൈവറായിരുന്ന സുധീഷിനെ കാര്‍ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കിയാണ് വെട്ടിയത്.
വെട്ടേറ്റ് ഓടിയ സുധീഷിനെ പിന്തുടര്‍ന്ന അക്രമി സംഘം ഒരു വീട്ടുമുറ്റത്തു വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുറച്ചു നാളായി സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു ഈ പ്രദേശത്ത്. സുധീഷിനെ കൊന്നതില്‍ പ്രതിഷേധിച്ച് തലശേരിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തലപൊക്കുകയാണ്. ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ മടത്തുംഭാഗം ഷാജിയെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റൊരക്രമ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ ജസിന് മൂന്നാം മൈലില്‍ വെച്ച് വെട്ടേറ്റു. കൊളശേരി സ്വദേശിയായ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയുണ്ട്.
കണ്ണൂരിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും ഭീതി പരത്തുന്ന ഡിസംബര്‍ മാസം അടുക്കുന്തോറും ജില്ലയിലുണ്ടാകുന്ന സിപിഎം ബിജെപി സംഘര്‍ഷം ജനമനസില്‍ കൊടിയ ആശങ്ക പരത്തുകയാണ്.
2000 ഡിസംബറില്‍ ആറുപേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഇവരുടെ രക്തസാക്ഷിത്വ ദിനങ്ങള്‍ ആചരിക്കുന്ന ഡിസംബര്‍ മാസം പൊതുവെ കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ ഡിസംബര്‍ എത്തും മുമ്പു തന്നെ പോര്‍വിളിയും കൊലപാതകവും അരങ്ങേറുന്നത് ഒട്ടേറെ കുടുംബങ്ങളില്‍ കൊടുംഭീതി വിതച്ചിട്ടുണ്ട്.












Click it and Unblock the Notifications