Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹബന്ധത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടുന്നു

Love Symbolലണ്ടന്‍: ലോകത്ത്‌ നിയമാനൃസൃതമായി വിവാഹം കഴിച്ച്‌ ജീവിയ്‌ക്കുന്ന ദമ്പതികളുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന വാര്‍ത്തയ്‌ക്ക്‌ പിന്നാലെ വിവാഹത്തെ അനുകൂലിയ്‌ക്കുന്നവരുടെ എണ്ണം കൂടുന്നതായി പുതിയ റിപ്പോര്‍ട്ട്‌.

പത്തുപേരില്‍ ഏഴാളുകള്‍ എന്ന നിലയ്‌ക്ക്‌ നിയമാനുസൃതമായ വിവാഹബന്ധത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ്‌ ഒരു സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. വിവാഹത്തില്‍ വിശ്വസിയ്‌ക്കുന്നവരുടെ എണ്ണം ലിവ്‌-ഇന്‍ ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരുടേതിനേക്കാളും പത്തിരട്ടി കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തില്‍ വിശ്വസിക്കുന്നവരില്‍ത്തന്നെ ഭൂരിഭാഗം പേരും തങ്ങളുടെ പ്രണയ പങ്കാളിയെത്തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്‌. ഇവര്‍ കുട്ടികളുമൊത്തുള്ള കുടുംബജീവിതത്തിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 62ശതമാനം പേരും പങ്കാളിയും കുട്ടികളുമൊത്തുള്ള കുടുംബജീവിതം ആഗ്രഹിക്കുന്നവരാണ്‌.

ഇവരില്‍ നാലുശതമാനം പേര്‍മാത്രമേ വിവാഹം ചെയ്യാതെ പങ്കാളിയും കുട്ടികളുമൊത്തു ജീവിക്കുന്നതിനെ ശരിവെയ്‌ക്കുന്നുള്ളു. അത്രതന്നെ ആളുകള്‍ കുട്ടികളില്ലാതെ ജീവിക്കുന്നതിനാണ്‌ താല്‍പര്യപ്പെടുന്നത്‌.

71ശതമാനം പേര്‍ വിവാഹം ചെയ്യണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വെറും ഏഴുശതമാനം പേര്‍ മാത്രമാണ്‌ ലിവ്‌-ഇന്‍ ബന്ധങ്ങളിലാണ്‌ താല്‌പര്യമെന്ന്‌ വ്യക്തമാക്കിയത്‌. വിവാഹബന്ധങ്ങള്‍ക്ക്‌ പകരമായി ആളുകള്‍ വ്യാപകമായി ലിവ്‌-ഇന്‍ ബന്ധങ്ങള്‍ സ്വീകരിയ്‌ക്കുന്നുവെന്നതിന്‌ നേര്‍ വിപരീതമായ കാര്യമാണ്‌ സര്‍വ്വേയില്‍ തെളിഞ്ഞത്‌.

ലണ്ടനിലെ സന്റെര്‍ ഫോര്‍ പോളിസി സ്‌റ്റഡീസാണ്‌ സര്‍വ്വേ നടത്തിയത്‌ വിവാഹബന്ധങ്ങളില്‍ ആളുകള്‍ക്ക്‌ താല്‌പര്യകുറയുന്നുവെന്നാണ്‌ പൊതുവേയുള്ള അഭിപ്രായം എന്നാല്‍ ഈ സര്‍വ്വേയില്‍ വിവാഹത്തില്‍ വിശ്വസിയ്‌ക്കുന്നവരുടെ എണ്ണം കൂടുന്നതായാണ്‌ കണ്ടെത്തിയത്‌. ലിവ്‌-ഇന്‍ ബന്ധങ്ങള്‍ ഒരിയ്‌ക്കലും കുടുംബജീവിതത്തിന്‌ പകരം വെയ്‌ക്കാവുന്നതല്ലെന്നാണ്‌ മിക്കവരും കരുതുന്നത്‌-സര്‍വ്വേ നടത്തിയ സ്ഥാപനത്തിന്റെ മേധാവി ജില്‍ കെര്‍ബി പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+