Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ ഇന്ത്യക്കാരിയ്‌ക്കെതിരെ സ്‌ത്രീധനപീഡനം

ചെന്നൈ: സ്‌ത്രീധനമാവശ്യപ്പെട്ട്‌ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്‌ യുവതിയെ ഓടുന്നകാറില്‍ നിന്നും പുറത്തേയ്‌ക്കെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന്‌ യുവതിയുടെ ഇടതുവശം തളര്‍ന്നു.

ഇരുപത്തിമൂന്നുകാരിയായ സ്‌മലിന്‍ ജനിറ്റയാണ്‌ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരപീഡനത്തിന്‌ ഇരയായത്‌. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം യുഎസില്‍ താമസിച്ചുവരുകയായിരുന്ന ജനിറ്റ.

കാറില്‍ നിന്നും എറിഞ്ഞതിനെത്തുടര്‍ന്ന്‌ ജനിറ്റയുടെ ശരീരത്തിലെ എല്ലുകളില്‍ 52 പൊട്ടുകളാണ്‌ ഉണ്ടായിരിക്കുന്നത്‌. യുഎസിലെ ഓഹിയോയില്‍ ഇന്‍ഫോസിസ്‌ ജീവനക്കാരനാണ്‌ ജെനിറ്റയുടെ ഭര്‍ത്താവ്‌ ക്രിസ്റ്റി ഡാനിയേല്‍.

ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന്‌ തന്നെ ഉപദ്രവിയ്‌ക്കുകയും അതിന്‌ശേഷം കാറില്‍ കയറ്റി സഞ്ചരിക്കുന്നതിനിടെ പുറത്തേയ്‌ക്ക്‌ തള്ളിയെറിയുകയുമായിരുന്നുവെന്നാണ്‌ ജനീറ്റ വീട്ടുകാരെ അറിയിച്ചത്‌.

ക്രിസ്റ്റിയുടെ വീട്ടുകാര്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ട സ്‌ത്രീധനം നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ അവര്‍ ജനീറ്റയെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. പീഡനത്തെത്തുടര്‍ന്ന്‌ ജെനീറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ക്രിസ്‌റ്റി ഭാര്യവീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല.

പിന്നീട്‌ വിവരമറിഞ്ഞ ആശുപത്രി അധികൃതരാണ്‌ ജനീറ്റയുടെ കുടുംബത്തിന്‌ വിവരം നല്‍കിയത്‌. തുടര്‍ന്ന്‌ മകളെ നാട്ടിലേയ്‌ക്ക്‌ കൊണ്ടുവരാനായി ജനീറ്റയുടെ പിതാവ്‌ യുഎസില്‍ എത്തുകയായിരുന്നു. അടുത്ത ദിവസം ഡിജിപിയെകണ്ട്‌ സ്‌ത്രീധനപീഡനത്തിനും കൊലപാതകശ്രമത്തിനുംമെതിരെ കേസുകൊടുക്കുമെന്നും ജെനീറ്റയുടെ പിതാവ്‌ അറിയിച്ചു. ക്രിസ്റ്റി ഡാനിയേലിനെതിരെ യുഎസിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ ജനിറ്റയുടെ വീട്ടുകാര്‍.

നാട്ടിലേയ്‌ക്കു കൊണ്ടുവന്ന ജനീറ്റയെ ചെന്നൈയിലെ മേത്താ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.മസ്‌തിഷ്‌കത്തിലേറ്റ ആഘാതത്തെത്തുടര്‍ന്നാണ്‌ ജനീറ്റയുടെ ഇടതുവശം തളര്‍ന്നുപോയത്‌ എങ്കിലും ജെനീറ്റയും കുഞ്ഞും ഇപ്പോള്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+