കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി സുധാകരന്‍ സംസ്‌കാരശൂന്യനാണെന്ന്‌ എഐഎസ്‌എഫ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി സുധാകരന്‍ സംസ്‌കാരശൂന്യനാണെന്ന്‌ സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫ്‌. മാന്യമായും സഭ്യമായും സംസാരിയ്‌ക്കാന്‍ സുധാകരന്‍ തയ്യാറാകണെന്നും സംഘടനാ പ്രസിഡന്റ്‌ ആര്‍.സജിലാല്‍, സെക്രട്ടറി കെ.എസ്‌ അരുണ്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

സമരം ചെയ്യുന്നവരെ സാമൂഹിക വിരുദ്ധര്‍ എന്ന്‌ ആക്ഷേപിയ്‌ക്കുന്നത്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ചേര്‍ന്നതല്ല. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ വക്താവിന്റെ വേഷമാണ്‌ ഇപ്പോള്‍ മന്ത്രിയ്‌ക്കുള്ളത്‌.

സഹകരണമേഖലയില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തട്ടുകടപോലെ ആര്‍ക്കും ആരംഭിക്കാമെന്ന സൂചനയാണ്‌ ഈ പ്രഖ്യാപനം നല്‍കുന്നത്‌. സ്വാശ്രയ മുതലാളിമാരുടെ അതേഭാഷയിലാണ്‌ മന്ത്രി സംസാരിയ്‌ക്കുന്നത്‌- നേതാക്കള്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ സ്വാശ്രയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ജസ്റ്റിസ്‌ പി.എ മുഹമ്മദ്‌ കമ്മിറ്റിയെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കൊപ്പം നിന്ന്‌ മന്ത്രി തള്ളിപ്പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്വാശ്രയ കോളെജുകളിലും സ്വാകാര്യസ്ഥാപനങ്ങളില്‍ നടക്കുന്നതുപോലെയുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്‌. ഇത്‌ പലപ്പോഴായി വെളിപ്പെട്ടതാണ്‌.

പരിയാരത്ത്‌ സഹകരണ മെഡിക്കല്‍ കോളെജിനെതിരായ സമരത്തിലാണ്‌ അഞ്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിയേറ്റ്‌ മരിച്ചതെന്ന വസ്‌തുത സഹകരണമന്ത്രി മറക്കരുത്‌.

കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ നയങ്ങളില്‍ മാറ്റം വരുത്താന്‍ എഐഎസ്‌എഫിനാകില്ല. ഇങ്ങനെ നയം മാറുന്നതാണ്‌ ഇടതുപക്ഷ പുരോഗമന സ്വഭാവമെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്‌- നേതാക്കന്‍മാര്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X