Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിമൂന്നുകാരി പ്രസവിച്ചു, അച്ഛനെ പൊലീസ്‌ അറസ്റ്റുചെയ്‌തു

തിരുവനന്തപുരം: പതിമൂന്നുവയസ്സുകാരി പ്രസവിച്ചതിനെത്തുടര്‍ന്ന്‌ പിതാവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. തിരുവനന്തപുരം സ്വദേശി സംഗമനഗര്‍ രാധാകൃഷ്‌ണനെയാണ്‌(39) പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രസവത്തെത്തുടര്‍ന്ന്‌ തിരുവനന്തപുരം ഫോര്‍ട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌.

വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ കടുത്ത വയറുവേദനയെത്തുടര്‍ന്ന്‌ മാതാപിതാക്കള്‍ കുട്ടിയെ എസ്‌.പി ഫോര്‍ട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്തുമിനിട്ടിനകം കുട്ടി പ്രസവിക്കുകയും ചെയ്‌തു.

സ്വന്തം അച്ഛനാണ്‌ ഇതിന്‌ കാരണക്കാരനെന്ന്‌ കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന്‌ ആശുപത്രിഅധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പിന്നീട്‌ വെള്ളിയാഴ്‌ച പൊലീസ്‌ ആശുപത്രിയിലെത്തിയാണ്‌ രാധാകൃഷ്‌ണനെ അറസ്റ്റുചെയ്‌തത്‌.

രാധാകൃഷ്‌ണനും ഭാര്യയും മൂന്നുമക്കളുമാണുള്ളത്‌. ഇതില്‍ ഇളയ പെണ്‍കുട്ടിക്ക്‌ അംഗവൈകല്യമുണ്ട്‌. ഈ കുട്ടിയുടെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട്‌ ഭാര്യ രണ്ടുമസത്തോളം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നുവത്രേ. മൂത്തമകന്‍ വീട്ടിലുണ്ടായിരുന്നുമില്ല. ഈ സമയത്തായിരിക്കണം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ്‌ കരുതുന്നത്‌.

കുട്ടിയുടെ വയറ്റില്‍ മാംസപിണ്ഡം വളരുന്നുണ്ടെന്നും ശസ്‌ത്രക്രിയ വേണമെന്നും അതിനായാണ്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്നതെന്നുമാണത്രേ രാധാകൃഷ്‌ണന്‍ അയല്‍വാസികളോട്‌ പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+