Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ രാഷ്ട്രീയത്തിലെ വിവാദപുരുഷനാണെന്ന്‌ വി.എസ്‌

V.S Achuthanandanതിരുവനന്തപുരം: കെ. കരുണാകരന്‍ പോയാലും എന്‍സിപിയെ ഇടതുമുന്നണിയില്‍ എടുക്കില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി.

എന്‍സിപി എല്‍ഡിഎഫില്‍ നിന്നും പുറത്തായത്‌ കെ. കരുണാകരനും മകന്‍ മുരളീധരനും വന്നതോടെയാണ്‌. എന്നാല്‍ ഇപ്പോള്‍ ഇവര്‍ രണ്ടുപേരുമല്ല പ്രശ്‌നം, എന്‍സിപി സ്വീകരിച്ച ചില നിലപാടുകളാണ്‌.

എന്‍സിപിയുടെ അഖിലേന്ത്യാ നിലപാടും പ്രാദേശിക നിലപാടും നോക്കണം. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ സഹയാത്രികരാണ്‌. അതുകൊണ്ട്‌ തന്നെ അവര്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. ആദ്യം എന്‍സിപി കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു. അതുകൊണ്ടാണ്‌ അവരുമായി ചില പ്രാദേശിക കൂട്ടുകെട്ടിന്‌ എല്‍ഡിഎഫ്‌ തയ്യാറായത്‌- മുഖ്യമന്ത്രി പറഞ്ഞു.

കരുണാകരന്റെ കോണ്‍ഗ്രസ്‌ പുനപ്രവേശത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു വിവാദപുരുഷനായ രാഷ്ട്രീയ നേതാവാണെന്നായിരുന്നു വി.എസിന്റെ മറുപടി. അദ്ദേഹം ഭരിച്ചിരുന്നകാലത്ത്‌ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിന്‌ വേണ്ടി ആളുകളെ വകവരുത്തുകവരെ ചെയ്‌തിട്ടുണ്ട്‌.

കരുണാകരന്‍ എന്റെയൊരു ഉറ്റസുഹൃത്താണ്‌. അതേപോലെതന്നെ ഞാന്‍ നല്‍കിയ കേസിലെ മുഖ്യപ്രതിയുമാണ്‌. ചെറുപ്പക്കാരായ ആളുകളെ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി പരാമര്‍ശമുണ്ടായിട്ടുണ്ട്‌. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉറച്ചുനിന്ന്‌ പ്രവര്‍ത്തനം നടത്തുകയെന്നത്‌ അദ്ദേഹത്തെസംബന്ധിച്ച്‌ വളരെ സംശയമുള്ള ഒരു കാര്യമാണ്‌- വി.എസ്‌ പറഞ്ഞു.

മുമ്പ്‌ അദ്ദേഹത്തെ അനുകൂലിയ്‌ക്കുകയും ഫിക്‌സഡ്‌ ഡപ്പോസിറ്റുമായി ക്ഷണിക്കുകയും ചെയ്‌തത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ചില സന്ദര്‍ഭങ്ങളല്‍ തങ്ങള്‍ എതിര്‍ക്കുന്ന മതനിരപേക്ഷ പാര്‍ട്ടികളുമായി കൂട്ടുകൂടിയിട്ടുണ്ടായിരുന്നു.എന്നാല്‍ പിന്നീട്‌ ഇത്തരം കൂട്ടുകെട്ടുകളുടെ ആപത്ത്‌ മനസ്സിലാക്കി അവരില്‍ നിന്നും വേര്‍പെടുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരുണാകരന്‍ കോണ്‍ഗ്രസ്സിലേയ്‌ക്ക്‌ തിരിച്ചുപോയാലും എന്‍സിപിയെ ഇടതുമുന്നണിയില്‍ എടുക്കില്ലെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും പറഞ്ഞു. കരുണാകരനും മുരളിയുമല്ല പ്രശ്‌നം എന്‍സിപി സ്വീകരിച്ച ചില നിലപാടുകളാണ്‌ അവര്‍ മുന്നണിയില്‍ നിന്നും പുറത്തുപോകാന്‍ കാരണമായതെന്നാണ്‌ വിശ്വനും വ്യക്തമാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+