കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിവകുപ്പ്‌ വീഴ്‌ചകള്‍ വരുത്തിയെന്ന്‌ തോമസ്‌ ഐസക്‌

  • By Staff
Google Oneindia Malayalam News

Thomas Issacതിരുവനന്തപുരം: കൃഷിവകുപ്പിന്റെ ഭരണപരമായ വീഴ്‌ചകള്‍ മൂലമാണ്‌ ധനവകുപ്പില്‍നിന്നും പണം ലഭിക്കാത്തതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. പണം കിട്ടാത്തതിന്‌ ആരെയും കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക കടാശ്വാസ കമ്മിഷ്‌ ബജറ്റില്‍ വകയിരുത്തിയ 100കോടി രൂപ ലഭിക്കുന്നതിനുള്ള ഭരണാനുമതിയ്‌ക്കായി കൃഷിവകുപ്പ്‌ ധനവകുപ്പിനെ വേണ്ടവിധത്തില്‍ സമീപിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ കര്‍ഷക ഇന്‍ഷുറന്‍സ്‌ പദ്ധതിയായ കിസാന്‍ ശ്രീയ്‌ക്ക്‌ ധനവകുപ്പ്‌ തടസ്സം നില്‍ക്കുന്നുവെന്ന്‌ വാര്‍ത്ത വിശദീകരിയ്‌ക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ ധനമന്ത്രി കൃഷിവകുപ്പിനെതിരെ തിരിഞ്ഞത്‌.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‌ 100കോടി രൂപ ബജറ്റില്‍ വികയിരുത്തിയിട്ടുണ്ട്‌. അത്‌ എപ്പോഴും ലഭ്യമാണ്‌. പക്ഷേ പണം കൊടുക്കുന്നതിന്‌ ഒരു രീതിയുണ്ട്‌. ആ രീതികള്‍ കൃഷിവകുപ്പ്‌ ഇതേവരെ കൈക്കൊണ്ടിട്ടില്ല. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ പണം കിട്ടണമെങ്കില്‍ അതിനുള്ള ഭരണാനുമതിയ്‌ക്കു ഫയല്‍ വരണം ഇത്തരം ഒരു ഫയലും എനിയ്‌ക്ക്‌ കിട്ടിയില്ല. കര്‍ഷകര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന പദ്ധതിയ്‌ക്ക്‌ ധനവകുപ്പ്‌ തടസ്സംനില്‍ക്കുന്നുവെന്ന വാര്‍ത്ത ശരിയല്ല.

കര്‍ഷക ഇന്‍ഷുറന്‍സ്‌ പദ്ധതി വേണ്ടെന്നല്ല പറയുന്നത്‌ മറിച്ച്‌ പൈലറ്റ്‌ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന ധനവകുപ്പിന്റെ നിരീക്ഷണം പരിഗണിക്കണമെന്നാണ്‌ ഫയലില്‍ ആവശ്യപ്പെട്ടത്‌- ഐസക്‌ വിശദീകരിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ 50രൂപപ്രീമിയത്തില്‍ ഏഴ്‌ ലക്ഷം രൂപയുടെ കവറേജ്‌ നല്‍കുന്ന പദ്ധതി നിലവിലുണ്ട്‌. ഇപ്പോള്‍ കൃഷിവകുപ്പ്‌ നിര്‍ദ്ദേശിച്ച പദ്ധതി പ്രകാരം 20രൂപ പ്രീമിയത്തിന്‌ ഒരു ലക്ഷം രൂപയുടെ കവറേജ്‌ മാത്രമാണ്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നത്‌. കര്‍ഷകരുടെ എണ്ണം സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ വളരെ കൂടുതലായതിനാല്‍ 20രൂപയെന്ന പ്രീമിയം കുറയ്‌ക്കുകയാണ്‌ വേണ്ടത്‌.

കേരളത്തില്‍ മൊത്തം 30-35 ലക്ഷം കര്‍ഷകരുണ്ട്‌. പക്ഷേ കൃഷിവകുപ്പിന്റെ നിര്‍ദ്ദേശം അഞ്ച്‌ ലക്ഷം കര്‍ഷകരെ ഉള്‍പ്പെടുത്താനാണ്‌. ഈ അഞ്ചുലക്ഷം പേരെ എന്തടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുക്കുന്നത്‌- മന്ത്രി ചോദിച്ചു.

ഇന്‍ഷുറന്‍സ്‌ പദ്ധതി സംബന്ധിച്ച്‌ കൃഷിവകുപ്പിന്റെ നിര്‍ദ്ദേശം അയച്ചതിലും ധനവകുപ്പ്‌ വിശദീകരണം തേടിയതിലും തെറ്റില്ലെന്നും ചില മാധ്യമങ്ങള്‍ സംഘടിതമായി വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക കടാശാവ്‌സ കമ്മീഷന്റെ ഫണ്ട്‌ അനുവദിക്കുന്നതിലുണ്ടായ തടസ്സത്തിലും ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ പോരായ്‌മയ്‌ക്കും കൃഷിവകുപ്പിനെ താങ്കള്‍ കുറ്റപ്പെടുത്തുകയാണോയെന്ന ചോദ്യത്തിന്‌ തന്റെ അഭിപ്രായം കൃഷിവകുപ്പിനും മന്ത്രിയ്‌ക്കും എതിരല്ലെന്നും ചിലവാചകങ്ങള്‍ മാത്രം എടുത്ത്‌ വിവാദം സൃഷ്ടിക്കുന്നത്‌ ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

അറിവുള്ളവര്‍ പഠിപ്പിക്കണം: മുല്ലക്കരMullakkara Ratnakaran

കൃഷിവകുപ്പിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിവുള്ള ആരെങ്കിലും പഠിപ്പിച്ചുതന്നാല്‍ പഠിക്കാമെന്ന്‌ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. കാര്‍ഷിക ഇന്‍ഷുറന്‍സ്‌ സംബന്ധിച്ച്‌ ധനമന്ത്രിയുടെ പരാമര്‍ശത്തോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു കൃഷിമന്ത്രി.

ഇക്കാര്യം മുന്നണിയിലെ തര്‍ക്കമാക്കിമാറ്റി കര്‍ഷകരെ വലയ്‌ക്കരുത്‌. കര്‍ഷകര്‍ക്കു വേണ്ട പദ്ധതികള്‍ നടപ്പാക്കേണ്ടത്‌ കൃഷിവകുപ്പിന്റെ ചുമതലയാണ്‌. ധനമന്ത്രിയുമായി കൂടുതല്‍ ചര്‍ച്ചനടത്തുകയോ വിശദീകരണം നല്‍കുകയോ വേണ്ടമെങ്കില്‍ അതിന്‌ തയ്യാറാണ്‌.

ഈ വര്‍ഷം കര്‍ഷകരക്ഷാ പദ്ധതി നടപ്പാക്കാനുള്ള ഫണ്ട്‌ കൃഷിവകുപ്പിന്റെ കയ്യിലുണ്ട്‌. ധനവകുപ്പിന്‌ ഒരു അധികബാധ്യതയും ഇതുമൂലം ഇത്തവണയുണ്ടാകില്ല.വരും വര്‍ഷങ്ങളില്‍ബാധ്യതയുണ്ടായേയ്‌ക്കും. വകുപ്പിന്റെ ചെലവിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ ചര്‍ച്ചചെയ്യണം- മുല്ലക്കര പറഞ്ഞു.

ഒരു കാര്യത്തിനും മാധ്യമങ്ങളെ കൂട്ടുപിടിയ്‌ക്കുന്ന പതിവ്‌ എനിക്കില്ല. ഏറ്റവും കുറവ്‌ മാത്രം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്ന മന്ത്രിയാണ്‌ ഞാന്‍. അതിനാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിയ്‌ക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല- അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X