കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമോദ്‌ മഹാജന്‍ വധം: സഹോദരന്‍ കുറ്റക്കാരനെന്ന്‌ കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രമോദ്‌ മഹാജന്‍ വെടിയേറ്റുമരിച്ച കേസില്‍ സഹോദരനായ പ്രവീണ്‍ മഹാജന്‍ കുറ്റക്കാരനാണെന്ന്‌ മുംബൈPraveen Mahajan സെഷന്‍സ്‌ കോടതി കണ്ടെത്തി.

പണം നല്‍കാത്തതിനെത്തുടര്‍ന്ന്‌ പ്രവീണ്‍ പ്രമോദിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. പ്രവീണിനുള്ള ശിക്ഷ ചൊവ്വാഴ്‌ച വിധിയ്‌ക്കും.

2006 ഏപ്രില്‍ 22നാണ്‌ വോര്‍ളിയിലെ വീട്ടില്‍വച്ച്‌ പ്രവീണ്‍ പ്രമോദിന്‌ നേര്‍ക്ക്‌ നിറയൊഴിച്ചത്‌. ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമോദ്‌ മഹാജന്‍ഏതാനം ദിവസങ്ങള്‍ക്കുശേഷം മരണമടയുകയായിരുന്നു.

പ്രവീണ്‍ തനിയ്‌ക്കുനേരെ വെടിയുതിര്‍ക്കാന്‍ മാത്രം താന്‍ എന്തുതെറ്റാണ്‌ ചെയ്‌തതെന്ന്‌ പ്രമോദ്‌ തന്നോട്‌ ചോദിച്ചിരുന്നതായി ഇവരുടെ സഹോദരീഭര്‍ത്താവും ബിജെപി ജനറല്‍ സെക്രട്ടറിയുമായ ഗോപിനാഥ്‌ മുണ്ടെ മൊഴി നല്‍കിയിരുന്നു. ഇത്‌ പ്രമോദിന്റെ മരണമൊഴിയായി കണക്കാക്കാമെന്ന്‌ നിര്‍ദ്ദേശിച്ച പ്രോസിക്യൂഷന്‍ പ്രവീണ്‍ സഹോദരന്‌ നേര്‍ക്ക്‌ നിറയൊഴിച്ചുവെന്നതിന്‌ ഏറ്റവും ശക്തമായ തെളിവാണിതെന്നും വാദിച്ചിരുന്നു.

Pramod Mahajanഡിസംബര്‍ ആറുമുതലാണ്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ എസ്‌.പി ദാവ്‌ രെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയത്‌. വിവാഹദപരമായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം പ്രവീണിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയിരുന്നു.

താന്‍ ആവശ്യപ്പെട്ട ഒരു കോടി രൂപ നല്‍കാത്തിനുള്ള വൈരാഗ്യമാണത്രേ പ്രവീണ്‍ നിറയൊഴിച്ച്‌ തീര്‍ത്തത്‌. ജ്യേഷ്‌ഠനെ ഭീഷണിപ്പെടുത്തിക്കൊണ്ട്‌ പ്രവീണ്‍ മൊബൈല്‍ സന്ദേശം അയച്ചിരുന്നതായും തെളിഞ്ഞിരുന്നു.

എന്നാല്‍ പ്രവീണിന്‌ പണം നല്‍കാന്‍ പ്രമോദ്‌ വിസമ്മതിക്കേണ്ടിയിരുന്നില്ലെന്നും പിടിവലിക്കിടെ അബദ്ധത്തിലാണ്‌ വെടിയേറ്റതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജ്യേഷ്‌ഠനെ വെടിവെച്ചുവെന്ന കുറ്റം പ്രവീണ്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും തുടര്‍ന്ന്‌ മരിച്ചതും താന്‍ മാധ്യമങ്ങളില്‍ നിന്നാണ്‌ അറിഞ്ഞതെന്നായിരുന്നു പ്രവീണ്‍ പറഞ്ഞത്‌.

0.32 ബ്രൗണിംഗ്‌ പിസ്റ്റളില്‍ നിന്നാണ്‌ മഹാജന്‌ വെടിയേറ്റത്‌. മൂന്ന്‌ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളില്‍ തറഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പതിമൂന്ന്‌ ദിവസത്തിന്‌ ശേഷം 2006 മെയ്‌ 3നാണ്‌ പ്രമോദ്‌ മരിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍












വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X