Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിന്‍ലാന്റുകാരിയെ മുംബൈയില്‍ മാനഭംഗപ്പെടുത്തി

നവിമുംബൈ: മുംബൈ നഗരത്തില്‍ ഫിന്‍ലാന്റ്‌ സ്വദേശിയായ മുപ്പത്തിയാറുകാരിയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തിയതായി പരാതി.

ജോലിസംബന്ധമായ കാര്യത്തിനായി മുംബൈയില്‍ എത്തിയ ഫിന്നിഷ്‌ മെഷിന്‍ ടൂള്‍ കമ്പനിയിലെ ജീവനക്കാരിയാണ്‌ ബലാല്‍സംഗത്തിന്‌ ഇരയായത്‌.

ചൊവ്വാഴ്‌ച രാത്രിയില്‍ പൊലീസ്‌ പട്രോളിംഗ്‌ നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ട നിലയില്‍ ഒരു പെട്രോള്‍ ബങ്കിന്‌ പുറത്താണ്‌ യുവതിയെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം പൊലീസ്‌ ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ ചികിത്സ നല്‍കിയ ഡോക്ടര്‍മാരോടാണ്‌ സ്‌ത്രീ താന്‍ ബലാല്‍സംഗത്തിന്‌ ഇരയായ കാര്യം പറഞ്ഞത്‌. പിന്നീട്‌ ഇതുകാണിച്ച്‌ അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

തിങ്കളാഴ്‌ച രാത്രി ബേലാപൂരിലെ ഹോട്ടല്‍ ഇന്റല്‍ജില്‍ നിന്നും ഭക്ഷണവും മദ്യവും കഴിച്ചശേഷം യുവതി തനിച്ച്‌ പുറത്തെത്തി ഓട്ടോറിക്ഷയ്‌ക്കായി അന്വേഷിച്ചു. ഓട്ടോ കിട്ടാതായപ്പോള്‍ ഒരു സ്വകാര്യ വാഹനത്തില്‍ ലിഫ്‌റ്റ്‌ വാങ്ങി യാത്രയാരംഭിച്ചു. വാഹനത്തിലെ ഡ്രൈവര്‍ ഇവരെ സമീപത്തെ പാര്‍സിക്‌ ഹില്ലിലേയ്‌ക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തി- സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ കമ്മീഷണര്‍ രാംറാവു വാഗ്‌ പറയുന്നതിങ്ങനെയാണ്‌.

യുവതിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം കേസില്‍ അന്വേഷണം ആരംഭിക്കുമെന്ന്‌ കമ്മീഷണര്‍ അറിയിച്ചു. അതിനിടെ സംഭവത്തിന്‌ ദൃക്‌സാക്ഷികളാരെങ്കിലും ഉണ്ടോയെന്ന കാര്യം പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ സ്‌ത്രീയെ രാത്രിവൈകി ബേലാപ്പൂര്‍ ഭാഗത്ത്‌ ചുറ്റിക്കറങ്ങുന്നതായി കണ്ടെത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+