കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷ തീവ്രവാദം തടയാന്‍ പ്രത്യേക സേന വേണം: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

naxal affected areas in indiaദില്ലി: രാജ്യമെങ്ങും വ്യാപിക്കുന്ന ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രത്യേക പോലീസ്‌ സേന രൂപീകരിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടു.

ഒട്ടേറെ സംസ്‌ഥാനങ്ങളില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്‌ പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ട്‌ വച്ചത്‌.

രാജ്യത്ത്‌ അടുത്ത കാലത്തായി ഒട്ടേറെ നക്‌സല്‍ ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

ഛത്തീസ്‌ഗഢില്‍ അടുത്തിടെ നക്‌സലൈറ്റുകള്‍ ജയില്‍ തകര്‍ത്ത്‌ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവം നക്‌സല്‍ പ്രവര്‍ത്തനം ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണമാണ്‌. ഇത്‌ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല.

പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ നേതാക്കളെയും ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ്‌.

ആ വൈറസുകളെ ഉന്മൂലനം ചെയ്യാന്‍ നമ്മള്‍ സര്‍വശക്തിയുമപയോഗിക്കണം. ഇതിനായി സംസ്ഥാനങ്ങളില്‍ പ്രത്യേക സേന രൂപീകരിക്കണം- പ്രധാനമന്ത്രി പറഞ്ഞു.

നക്‌സല്‍ പ്രവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മെച്ചപ്പെട്ട ഏകോപനം അനിവാര്യമാണെന്ന്‌ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക്‌ പുറമെ ചീഫ്‌ സെക്രട്ടറിമാരും ഡിജിപിമാരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാജ്യ സുരക്ഷയ്‌ക്ക്‌ അമേരിക്കയിലെ എഫ്‌ബിഐ മോഡലില്‍ ഫെഡറല്‍ പോലീസ്‌ സംവിധാനം രൂപീകരിക്കണമെന്ന്‌ നിര്‍ദേശം കേന്ദ്രം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആ നിര്‍ദേശത്തെ തള്ളിയിരുന്നു.

നക്‌സല്‍ പ്രവര്‍ത്തനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X