ഇന്ധന വിലവര്‍ധന: സമ്മതം നല്‍കിയിട്ടില്ലെന്ന് ഇടതുപാര്‍ട്ടികള്‍
ദില്ലി: പെട്രോളിയം ഉല്‍പ്പനങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് ഇടതുപാര്‍ട്ടികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഇടതുപാര്‍ട്ടികള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന വാര്‍ത്ത സിപിഎമ്മും സിപിഐയും നിഷേധിച്ചു.
പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ഇടുതുപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തിരുന്നുവെന്നും അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്തവന്നിരുന്നു.
വിലക്കയറ്റം മൂലം ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടുകയാണെന്നും വീണ്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും സിപിഎം പൊളിറ്റ്‌ബ്യൂറോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ 40,000 കോടിരൂപ അധികനികുതിയിനത്തില്‍ പിരിച്ചിട്ടുണ്ടെന്നും ആ തുക എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വിലക്കയറ്റം ഒഴിവാക്കാമെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു.
ഇടതുപാര്‍ട്ടികള്‍ വിലവര്‍ധനക്ക് എതിരാണെങ്കിലും കോണ്‍ഗ്രസ് ഇതിന് സമ്മതം മൂളിയിട്ടുണ്ട്. കഴിഞ്ഞ തവണ വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ബിജെപിയും വിലവര്‍ധനയെ എതിര്‍ക്കുകയാണ്.
രാജ്യത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്തും രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയ്‌ക്കുണ്ടാകുന്ന വിലക്കയറ്റം പരിഗണിച്ചും സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വി പ്രത്യാശ പ്രകടിപ്പിച്ചു.
പെട്രോളിയം വിലവര്‍ധനയ്‌ക്കുപകരം അവയുടെ സര്‍ചാര്‍ജ് നീക്കം ചെയ്യുകയാണ് വേണ്ടതെന്ന് സിപിഐ നേതാവ് ഗുരുദാസ്‌ദാസ് ഗുപ്‌ത പറഞ്ഞു. മന്ത്രി മുരളി ദിയോറയുമായി താന്‍ കൂടിക്കാഴ്‌ച നടത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപാര്‍ട്ടികള്‍ തീരുമാനത്തെ എതിര്‍ക്കുകയും കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്‌തതോടെ ഈ വിഷയത്തില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടിലിന് വഴിയൊരുങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications