Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി. സുകുമാരന്‍ നായര്‍ക്ക്‌ നായര്‍ സംസ്‌കാരമില്ലെന്ന്‌ സുധാകരന്‍

തിരുവനന്തപുരം: എന്‍എസ്‌എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക്‌ നായര്‍ സംസ്‌കാരമില്ലെന്ന്‌ മന്ത്രി ജി. സുധാകരന്‍.

എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ സാര്‍ സാത്വികനാണ്‌. അദ്ദേഹത്തിന്‌ ലഭിക്കുന്ന ബഹുമാനം തനിയ്‌ക്കും ലഭിക്കുമെന്ന്‌ സുകുമാരന്‍നായര്‍ പ്രതീക്ഷിക്കരുത്‌.

എന്‍എസ്‌എസ്‌ നേതൃത്വവുമായി സിപിഎമ്മിന്‌ തര്‍ക്കമില്ല. സിപിഎമ്മുകാര്‍ എന്‍എസ്‌എസിന്റെ അടിമകളോ അനുയായികളോ വിരോധികളോ അല്ല. സുകുമാരന്‍ നായര്‍ക്ക്‌ സിപിഎമ്മിനെക്കുറിച്ച്‌ പറയാന്‍ ഒരു അവകാശവുമില്ല. മന്നത്തിന്റെ സമാധിയില്‍ ബൂട്ടിട്ട്‌ ചവിട്ടിയ പി.വി നരസിംഹറാവുവിന്റെ സംസ്‌കാരമാണ്‌ സുകുമാരന്‍ നയാരുടേത്‌- സുധാകരന്‍ ആരോപിച്ചു.

ഞങ്ങള്‍ കാരണം ഒരു നായര്‍ കുടുംബവും കണ്ണീര്‍ കുടിച്ചിട്ടില്ല. മന്നത്തിനെ കൊച്ചാക്കിയ പട്ടികയില്‍ നില്‍ക്കുന്നത്‌ അവരാണ്‌. നാരായണപ്പണിക്കര്‍ മന്നത്തിന്‌ തുല്യനല്ലെങ്കിലും ആദരണീയനാണ്‌.
സമദൂരസിദ്ധാന്തം സമദൂര സിദ്ധാന്തമായിരിക്കണം. എനിക്ക്‌ എന്‍എസ്‌എസിന്റെ വോട്ട്‌ കിട്ടിയിട്ടുണ്ട്‌. 12000 വോട്ടിനാണ്‌ ജയിച്ചത്‌. എന്നാല്‍ എന്‍എസ്‌എസിന്റെ നല്ല പിന്തുണയുണ്ടായിരുന്ന കെ.സി ജോസഫ്‌ തോറ്റുപോയതെന്തുകൊണ്ടാണ്‌?-സുധാകരന്‍ ചോദിച്ചു.

എന്നെ ആരെങ്കിലും വീട്ടിലേക്ക്‌ ക്ഷണിച്ചാല്‍ ഞാന്‍ പോകും, ചായ തന്നാല്‍ കുടിയ്‌ക്കും. അതിന്‌ശേഷം ചില കാര്യങ്ങള്‍ എനിക്കു ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ചായകുടിച്ചതും മറ്റും വിളിച്ചുപറയുന്നത്‌ നായന്മാര്‌ക്ക്‌ ചേര്‍ന്ന രീതിയല്ല. ആ രീതി ഞങ്ങള്‍ക്കില്ല.

ഞാന്‍ മന്നത്തിനെ അവഹേളിച്ചുവെന്ന്‌ പറയുന്നത്‌ ശരിയല്ല. അത്‌ തെറ്റായ പത്രവാര്‍ത്തയാണ്‌. ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഒപ്പം പരിഗണിക്കപ്പെടേണ്ട സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹംമെന്നും വിമോചന സമരത്തിന്‌ നേതൃത്വം നല്‍കിയതുവഴി 100 മാര്‍ക്ക്‌ ലഭിക്കേണ്ട അദ്ദേഹത്തിന്‌ ഒരു മാര്‍ക്ക്‌ കുറഞ്ഞുപോയി എന്നുമാണ്‌ ഞാന്‍ പറഞ്ഞത്‌- സുധാകരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+