കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രമേയം

  • By Staff
Google Oneindia Malayalam News

കൊച്ചി: തൃക്കുന്നത്ത്‌ പള്ളി പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഓര്‍ത്തോഡക്‌സ്‌ സഭ സര്‍ക്കാരിനെതിരെ തിരിയുന്നു.

തൃക്കുന്നത്ത്‌ പള്ളിയില്‍ യാക്കോബായ വിഭാഗത്തെ പ്രവേശിക്കാന്‍ അനുവദിച്ച നടപടി നീതി നിഷേധമാണെന്ന്‌ സഭാധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച്‌ ഞായറാഴ്‌ച പള്ളികളില്‍ പ്രമേയവും വായിച്ചു.

പ്രശ്‌നം തെരുവിലേക്ക്‌ വലിച്ചിഴയ്‌ക്കാന്‍ താത്‌പര്യമില്ലെന്നു പറയുന്ന പ്രമേയം നീതിയ്‌ക്കായി കോടതിയെ സമീപിയ്‌ക്കുമെന്ന്‌ പറയുന്നു.

ഓര്‍ത്തോഡക്‌സ്‌ സഭയെ സര്‍ക്കാര്‍ ചതിയ്‌ക്കുകയായിരുന്നെന്നും സര്‍ക്കാന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനും നിയുക്ത കാത്തോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 24ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ എസ്‌. ശര്‍മ്മ എന്നിവരുമായി ഓര്‍ത്തോഡക്‌സ്‌ പ്രതിനിധികള്‍ തൃക്കുന്നത്ത്‌ പള്ളി പ്രശ്‌നം ചര്‍ച്ച ചെയ്‌തിരുന്നു.എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.

ചര്‍ച്ചകളില്‍ സര്‍ക്കാര്‍ യാക്കോബായ അനുകൂല നിലപാടാണ്‌ കൈക്കൊണ്ടിരുന്നതെന്ന്‌ ഓര്‍ത്തോഡക്‌സ്‌ വിഭാഗം അന്നു തന്നെ ആരോപിച്ചിരുന്നു. ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഭാവി പരിപാടികളെക്കുറിച്ച്‌ ഈയാഴ്‌ച ചേരുന്ന സഭാ ഉന്നതധികാര യോഗം തീരുമാനിയ്‌ക്കുമെന്നും സഭാ വക്താവ്‌ പറഞ്ഞു.

സര്‍ക്കാരിനെതിരെ മറ്റു ക്രിസ്‌തീയ സഭകളുമായി ചേര്‍ന്ന്‌ പ്രതിഷേധ പരിപാടികള്‍ക്കും ഓര്‍ത്തോഡക്‌സ്‌ വിഭാഗം ആലോചിയ്‌ക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X