കേരളം ഇന്നും ഗാന്ധിയെ സ്നേഹിക്കുന്നു
ദില്ലി: ഗാന്ധി കൊല്ലപ്പെട്ടിട്ട് 60 വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ബെസ്റ്റ് സെല്ലറാണ്. ഓരോ വര്‍ഷവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ രണ്ടു ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ പകുതിയും കേരളത്തിലാണ് വില്പന നടക്കുന്നത്.
ഓരോ വര്‍ഷവും കേരളത്തില്‍ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ഒരു ലക്ഷം കോപ്പി വിറ്റഴിക്കപ്പെടുന്നത്. ഗാന്ധിയുടെ ആത്മകഥക്ക് ഏറ്റവുമേറെ വായനക്കാരുള്ള രണ്ടാമത്തെ സംസ്ഥാനം തമിഴ് നാടാണ്.
ആസാമീസ്, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, ഒറിയ, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, മലയാളം എന്നീ ഭാഷകളില്‍ സത്യാന്വേഷണ പരീക്ഷണങ്ങളുടെ പരിഭാഷ പുറത്തിറങ്ങുന്നുണ്ട്. നവരഞ്ജന്‍ ട്രസ്റ്റ് പുറത്തിറക്കുന്ന 452 പേജുള്ള പുസ്തകത്തിന്റെ വില 30 രൂപയാണ്.
നവരഞ്ജന്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ജിതേന്ദ്ര ദേശായിക്കാണ് സത്യാന്വേഷണ പരീക്ഷണങ്ങളുടെ കോപ്പിറൈറ്റുള്ളത്. പുസ്തക വില്പനയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് പോലും മഹാത്മാഗാന്ധിയുടെ കുടുംബം സ്വീകരിക്കുന്നില്ല. നിരാലംബര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹരിസേവക് സംഘത്തിനാണ് റോയല്‍റ്റിയുടെ 35 ശതമാനവും ലഭിക്കുന്നത്.












Click it and Unblock the Notifications