മുന്‍ മന്ത്രി ബേബി ജോണ്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: അരനൂറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന മുന്‍ മന്ത്രി ബേബി ജോണ്‍ (90) അന്തരിച്ചു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ ബെന്‍സിഗര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ അന്നമ്മ. മക്കള്‍ ഷാജി, ഷീല എന്നിവര്‍ മരണ സമയത്ത്‌ കൂടെയുണ്ടായിരുന്നു. തന്റെ പേരിലുള്ള പുതിയ പാര്‍ട്ടിയ്‌ക്ക്‌ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ ബേബി ജോണ്‍ അന്തരിച്ചത്‌.

ഇളയ മകനും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയ്‌ക്കുള്ള അംഗീകാരം നേടി ദില്ലിയില്‍ നിന്നും മടങ്ങും വഴി ബാംഗ്ലൂരിലായിരുന്നു.

ആര്‍എസ്‌പി (ബി) രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന ബേബി ജോണ്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ രോഗം മൂലം മന്ത്രി സ്ഥാനം രാജി വെയ്‌ക്കുകയും സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിയ്‌ക്കുകയുമായിരുന്നു.

നാല്‌പതു വര്‍ഷത്തോളം നിയമസഭാംഗവും അതില്‍ മുപ്പതു വര്‍ഷത്തോളം മന്ത്രിയുമായിരുന്ന ബേബി ജോണ്‍ അഞ്ച്‌ മുഖ്യമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

11 തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോണ്‍ രണ്ടു തവണ മാത്രമേ പരാജയപ്പെട്ടിട്ടുള്ളു. സംസ്‌കാരം ബുധനാഴ്‌ച നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്