Get Updates
Get notified of breaking news, exclusive insights, and must-see stories!

വംശം നിലനിര്‍ത്താന്‍ സ്വവര്‍ഗപ്രേമിയായ രാജകുമാരന്‍ ദത്തെടുക്കുന്നു

manvendrasinh Gohilഅഹമ്മദാബാദ്‌: ഗുജറാത്തിലെ രാജ്‌പിപിലയിലെ യായ രാജകുമാരന്‍ മാനവേന്ദ്രസിന്‍ഹ ഗോഹില്‍ വംശം നിലനിര്‍ത്താന്‍ ദത്തെടുക്കാനൊരുങ്ങുന്നു.

സ്വവര്‍ഗ്ഗാനുരാഗിയായതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുണ്ടാവില്ലെന്ന കാരണമാണ്‌ വിവാഹമോചനം നേടുകകീടി ചെയ്‌ത ഗോഹിലിനെ ദത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

ബുധനാഴ്‌ച മുത്തച്ഛനായ വിജയസിന്‍ഹ്‌ ഗോഹിലിന്റെ 119താമത്‌ ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്‌പിലിലയിലെത്തിയപ്പോളാണ്‌ അദ്ദേഹത്തിന്‌ ഇനി ആര്‌ പാരമ്പര്യം നിലനിര്‍ത്തുമെന്ന ചോദ്യത്തെ നേരിടേണ്ടിവന്നത്‌.

തനിയ്‌ക്ക്‌ കഴിയുന്നിടത്തോളം കാലം താനീ പാരമ്പര്യവും കടമകളും പിന്തുടരുകയും പൂര്‍ത്തീകരിയ്‌ക്കുകയും ചെയ്യുമെന്നും തനിയ്‌ക്കു ശേഷം വംശം നിലനിര്‍ത്താന്‍ ഒരു ആണ്‍ കുഞ്ഞിനെ ദത്തെടുക്കുമെന്നുമായിരുന്നു അദ്ദേഹം ഈ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം.

രാജകുടുംബങ്ങളില്‍ വംശം നിലനിര്‍ത്താനായി കുട്ടികളെ ദത്തെടുക്കുന്ന സംഭവത്തില്‍ പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഗോഹില്‍ കുടുംബം യഥാര്‍ത്ഥത്തില്‍ രാജ്‌പിപിലയിലെ പരമ്പരാഗത രാജകുടുംബമല്ല. മുമ്പ്‌ പര്‍മര്‍ ക്ലാന്‍ ആയിരുന്നു ഇവിടം ഭരിച്ചത്‌.

എന്നാല്‍ പാര്‍മര്‍മാര്‍ക്ക്‌ ആണ്‍കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന്‌ ഒരു രാജകുമാരന്‍ പാര്‍മര്‍ കുടുംബവുമായി ബന്ധമുള്ള ഗോഹില്‍ കുടുംബത്തില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു. അങ്ങനെയാണ്‌ ഇന്നത്തെ ഗോഹില്‍ കുടുംബം രാജ്‌പിപിലയുടെ ഭരണാധികാരികളായത്‌- ഗോഹില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നത്‌ സാധാരണസംഭവമല്ല. എങ്കിലും മാനവേന്ദ്രയ്‌ക്ക്‌ ഇക്കാര്യത്തില്‍ വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്‌.

കാരണം സ്വന്തമായി കുട്ടികളുള്ളവര്‍ക്ക്‌ വീണ്ടും കുട്ടികളെ ദത്തെടുക്കാന്‍പാടില്ലെന്നാണ്‌ ഇന്ത്യയിലെ നിയമം. പിന്നെ ദത്തെടുക്കുന്നയാളുടെ പ്രായത്തിന്റെ കാര്യത്തിലും ചില നിബന്ധനകളുണ്ട്‌. ഇതും പ്രശ്‌നങ്ങളുണ്ടാക്കില്ല- അഭിഭാഷകന്‍പറഞ്ഞു. ഓര്‍ഫ വിന്‍ഫ്രേയുടെ ടെലിവിഷന്‍ ഷോയില്‍ പങ്കെടത്തപ്പോഴാണ്‌ ഇദ്ദേഹം തന്റെ പരസ്യമാക്കിയത്‌.

ഓര്‍ഫ വിന്‍ഫ്രേയുടെ ടെലിവിഷന്‍ ഷോയില്‍ പങ്കെടത്തപ്പോഴാണ്‌ ഇദ്ദേഹം തന്റെ പരസ്യമാക്കിയത്‌. യായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കളായ പുരുഷന്മാര്‍ക്കുവേണ്ടി ലക്ഷ്യ ട്രൂത്ത്‌ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്‌.

പത്തുവര്‍ഷം മുമ്പ്‌ ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ അദ്ദേഹം രൂപം കൊടുത്ത ഈ സംഘടന പിന്നീട്‌ ഒരു എന്‍ജിഒ ആയി ഉയര്‍ന്നു. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ എച്ച്‌ഐവി ബാധയെക്കുറിച്ചും മറ്റും ബോധവാന്മാരാക്കുകയാണ്‌ ഈ സംഘടന ചെയ്യുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+