Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എടി: ഭൂമി വില്‍പ്പനയ്‌ക്ക്‌ വ്യവസായ മന്ത്രി ഒത്താശ ചെയ്‌തു

തിരുവനന്തപുരം: ബ്ലൂസ്റ്റാര്‍ റിയല്‍സ്റ്റേഴ്‌സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ വ്യവസായ മന്ത്രി എളമരം കരീം തന്നെ തിരക്കിട്ട്‌ എച്ച്‌എംടി ഭൂമിയിടപാടിന്‌ സാധുത നല്‍കാന്‍ ഒത്താശ ചെയ്‌തിരുന്നതായി സൂചന.

എച്ച്‌എംടി ഭൂമി വില്‍പ്പന റദ്ദാക്കണമെന്നാണത്രേ വ്യവസായ വകുപ്പും ആദ്യം തീരുമാനിച്ചിരുന്നത്‌. വില്‍പ്പന റദ്ദാക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും കരീമും വ്യവസായ സെക്രട്ടറിയും ഇതുസംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തിയിരുന്നുവെന്നാണ്‌ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. പിന്നീടാണത്രേ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ കരീനം ഇടപാടിന്‌ സാധുത നല്‍കുന്നതുമായി സഹകരിച്ചത്‌.

ഭൂമി ഇടപാട്‌ റദ്ദാക്കണമെന്ന എറണാകുളം ജില്ലാ കളക്ടറുടെ ശുപാര്‍ശ ആദ്യം കിട്ടിയത്‌ റവന്യൂ വകുപ്പിനാണ്‌. റവന്യൂ വകുപ്പ്‌ നിയമവകുപ്പിനോട്‌ നിയമോപദേശം തേടി. ഭൂമി വില്‍പ്പന നിയമവിരുദ്ധമാണെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും നിയമവകുപ്പ്‌ ഉപദേശം നല്‍കി. ഈ ഉപദേശം ഉള്‍ക്കൊള്ളുന്ന ഫയലാണ്‌ റവന്യൂ വകുപ്പ്‌ വ്യവസായ വകുപ്പിന്‌ നല്‍കിയത്‌. ഭൂമി വില്‍പ്പന റദ്ദാക്കണമെന്ന റവന്യൂ വകുപ്പിന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഫയല്‍ വ്യവസായ വകുപ്പിന്‌ നല്‍കിയത്‌.

ഈ ഫയലിലാണ്‌ വില്‍പ്പന റദ്ദാക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും വ്യവസായ മന്ത്രിയും വ്യവസായ സെക്രട്ടറിയും രേഖപ്പെടുത്തിയത്‌. 2006 അവസാനമായിരുന്നു ഇത്‌. എന്നാല്‍ ഈ നിലപാടില്‍ നിന്നും ആദ്യം വ്യവസായ മന്ത്രിയും പിന്നീട്‌ റവന്യൂ മന്ത്രിയും റവന്യൂ ഉദ്യോഗസ്ഥരും മാറുകയായിരുന്നുവെന്നാണ്‌ പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്‌.

എച്ച്‌എംടിയില്‍ നിന്നും സ്ഥലം വാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും എതിര്‍പ്പ്‌ ഉപേക്ഷിച്ച്‌ വില്‍പ്പനയ്‌ക്ക്‌ ഒത്താശ ചെയ്‌തത്‌. ബാംഗ്ലൂരിലാണ്‌ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട അന്തിമ കരാറില്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സൂം ബന്ധപ്പെട്ടവരും എത്തിയതെന്നാണ്‌ വിവരം. ശോഭാ സിറ്റിയുമായി ബന്ധപ്പെട്ട കരാറും രഹസ്യമായി ധാരണയിലെത്തിയത്‌ ബാംഗ്ലൂരിലായിരുന്നു.

ഈ ധാരണയനുസരിച്ചാണ്‌ എച്ച്‌എംടിയില്‍ നിന്നും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ വാങ്ങുകയും പിന്നീട്‌ അവരുടെ സ്വാധീനത്തിന്‌ വഴങ്ങി സര്‍ക്കാര്‍ തടസ്സം മാറ്റിക്കൊടുക്കുകയും ചെയ്‌ത ഭൂമിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി ഉരുത്തിരിയുന്നത്‌. വ്യവസായ മന്ത്രി ഭൂമി വില്‍പ്പനയ്‌ക്കെതിരായ ആദ്യ നിലപാട്‌ അവസാനിപ്പിച്ച്‌ വില്‍പ്പനയെ അനുകൂലിച്ചതോടെ റവന്യൂ മന്ത്രി മുതല്‍ എറണാകുളം കളക്ടര്‍ വരെയുള്ളവര്‍ ഈ നിലപാടിലേയ്‌ക്ക്‌ മാറി.

ഭൂമി വില്‍പ്പന റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയ കളക്ടര്‍ പിന്നീട്‌ മന്ത്രിമാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ തടസ്സങ്ങള്‍ നീക്കുകയായിരുന്നു. റവന്യൂമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദേശം ലഭിച്ചശേഷമാണത്രേ കളക്ടര്‍ പോക്കുവരവ്‌ തടഞ്ഞത്‌. പോക്കുവരവ്‌ തടഞ്ഞ നടപടി റദ്ദാക്കാന്‍ വ്യവസായ മന്ത്രിയുടെ മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കളും എച്ച്‌എംടി ഉദ്യോഗസ്ഥരും ബ്ലൂസ്റ്റാര്‍ പ്രതിനിധിയും ചേര്‍ന്നെടുത്ത തീരുമാനം റവന്യൂ മന്ത്രിയെക്കൂടി വിളിച്ചുവരുത്തി അംഗീകരിപ്പിക്കുകയായിരുന്നു.

ഈ യോഗത്തിന്റെ മിനുട്‌സ്‌ അനുസരിച്ചാണ്‌ പോക്കുവരവ്‌ തടഞ്ഞ നടപടി റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. ആദ്യമെടുത്ത നിലപാട്‌ തിരുത്തുന്നതിന്‌ മുമ്പ്‌ മന്ത്രിസഭയിലോ സിപിഎം, സിപിഐ പാര്‍ട്ടികളിലോ ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിനായി ഒരുക്കിയ പ്രത്യേക സമിതിയിലോ സിപിഎം മന്ത്രിമാരുടെ ഫ്രാക്ഷനിലോ ചര്‍ച്ച ചെയ്‌തിരുന്നില്ല. ബ്ലൂസ്‌റ്റാര്‍ റിയല്‍സ്‌റ്റേഴ്‌സിന്‌ വേണ്ടി ചര്‍ച്ചകൂടാതെ വ്യവസായ മന്ത്രി തന്നെ തിരക്കിട്ട്‌ ആദ്യ തീരുമാനം മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+