Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനോട് സഹതാപമെന്ന് കരീം

തിരുവനന്തപുരം : വ്യവസായ പദ്ധതികളോട് നിഷേധാത്മക സമീപനം വെച്ചു പുലര്‍ത്തുകയും എല്ലാം വിവാദമാക്കുകയും ചെയ്യുന്നവരോട് സഹതാപമേയുളളൂവെന്ന് വ്യവസായമന്ത്രി.

മാര്‍ക്കറ്റ് വില നോക്കി വ്യവസായ പദ്ധതികള്‍ക്ക് ഭൂമി നല്‍കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം വിറ്റ് കൂടുതല്‍ പണം ഖജനാവില്‍ നിക്ഷേപിക്കുകയല്ല വ്യവസായ വകുപ്പിന്റെ ജോലിയെന്നും എളമരം കരീം തുറന്നടിക്കുന്നു.

എന്തു വന്നാലും പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക തന്നെ ചെയ്യും. എച്ച്എംടി ഭൂമി വിവാദത്തില്‍ തന്റെ നിലപാടില്‍ നിന്നും ഒരി‍ഞ്ചു പോലും പിന്നോട്ടില്ലെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.

ഭൂമി വിവാദത്തില്‍ ആദ്യം പുലര്‍ത്തിയ നിലപാട് തന്നെയാണ് തനിക്കിപ്പോഴുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കുളള മറുപടിയെന്ന നിലയിലാണ് വ്യവസായ മന്ത്രിയുടെ പ്രസ്താവന.

വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ എന്തു ചെയ്താലും ചിലര്‍ക്ക് നിഷേധാത്മക സമീപനമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം വിവാദങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരോട് സഹതാപം മാത്രമേയുളളൂവെന്നും വിഎസിനെ ഉദ്ദേശിച്ചെന്നോണം മന്ത്രി പറയുന്നു.

തമിഴ്‍നാട്ടിലും കര്‍ണാടകത്തിലും സൗജന്യമായാണ് വ്യവസായികള്‍ക്ക് ഭൂമി നല്‍കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കാണ് മാധ്യമങ്ങള്‍ നേതൃത്വം നല്‍കേണ്ടതെന്നും മന്ത്രി ഉപദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+