നെറ്റില്‍ നഗ്നചിത്രം; ഡോക്ടര്‍ക്ക് ജീവപര്യന്തം
ചെന്നൈ: ചികിത്സയ്‌ക്കെത്തിയ രോഗികളുടെ നഗ്നചിത്രമെടുത്ത് നെറ്റില്‍ പ്രസിദ്ധീകരിച്ച ഡോക്ടര്‍ക്ക് ചെന്നൈ അതിവേഗ കോടതി ജീവപര്യന്തം തടവ് വിധിച്ചു.
പാലക്കാട് സ്വദേശിയും എല്ലുരോഗ വിദഗ്‌ധനുമായി ഡോക്ടര്‍ പി പ്രകാശിനാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഇന്ത്യയിലെ ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം വിചാരണചെയ്‌ത് ശിക്ഷ വിധിക്കപ്പെടുന്ന ആദ്യ പ്രതിയാണ് പ്രകാശ്. തടവിനൊപ്പം 1.25 ലക്ഷം രൂപ പിഴയൊടുക്കാനും പ്രകാശിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബുധനാഴ്‌ചയാണ് പ്രകാശും മൂന്ന് സഹായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൂടെയുള്ള മൂന്നുപേര്‍ക്ക് എഴുവര്‍ഷത്തെ കഠിന തടവും 2,500 രൂപവീതം പിഴയുമാണ് കോടതി വിധിച്ചത്.
2001 ഡിസംബറിലാണ് ഒരു രോഗിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടറെയും സഹായികളെയും പൊലീസ് അറസ്റ്റുചെയ്‌തത്. ചികിത്സയ്‌ക്കെത്തുന്ന യുവതികളെയും യുവാക്കളെയും പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ എടുക്കുകയും അവ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.
പിടികൂടിയ സമയത്ത് ഇത്തരം അശ്ലീല സിഡികളും പടങ്ങളും ഇയാളുടെ വസതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനൊപ്പം ഒരു മെഷിന്‍ഗണ്ണും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു.
നഗ്നചിത്രങ്ങള്‍ വിദേശത്തേയ്‌ക്ക് അയച്ചാണത്രേ ഇയാള്‍ പണമുണ്ടാക്കിയത്. വിദേശത്തുള്ള സഹോദരന്റെ സഹായത്തോടെ രൂപീകരിച്ച രണ്ട് വെബ്‌സൈറ്റുകള്‍ വഴി ദിനം പ്രതി ഇവര്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നവത്രേ.
വിധിയെത്തുടര്‍ന്ന് പ്രകാശിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സില്‍ ആലോചിച്ചുവരുകയാണ്.












Click it and Unblock the Notifications