മുംബൈയിലേക്ക് കൂടുതല്‍ കേന്ദ്ര സേന
മുംബൈ: രാജ്‌താക്കറെയെ അറസ്‌റ്റു ചെയ്‌തെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ തുടരുന്നു. മുംബൈയില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ് നില നില്‌ക്കുന്നത്.
സ്ഥിതഗതികള്‍ കണക്കിലെടുത്ത് കേന്ദ്രം കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ സംഘര്‍ബാധിത പ്രദേശങ്ങളില്‍ വിന്യസിയ്ക്കാന്‍ തീരുമാനിച്ചു. മഹാരാഷ്ട്രക്കാര്‍ക്ക് വേണ്ടിയാണ് രാജ് പ്രസംഗിച്ചതെന്നും ഇതിന് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‌കില്ലെന്നും എന്‍എന്‍എസ് വൃത്തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമായി ഉത്തരേന്ത്യക്കാരുടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടിരിയ്ക്കുന്നത്. എന്നാല്‍ ചൊവ്വാഴ്‌ച നടന്ന ചില അക്രമ സംഭവങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ കടകള്‍ക്കും നേരെയും അക്രമമുണ്ടായി.
മറാത്തിയിലല്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ബോര്‍ഡുകള്‍ അടിച്ചു തകര്‍ക്കുകയോ കരി തേയ്‌ക്കുകയോ ചെയ്യുന്നുമുണ്ട്. സംഘര്‍ഷ സാഹചര്യം മുതലെടുത്ത് ചിലയിടങ്ങില്‍ സാമൂഹ്യ ദ്രോഹികളും രംഗത്തെത്തിയിട്ടുണ്ട്.
അക്രമിക്കപ്പെട്ട പല കടകളിലും കഴിഞ്ഞ ദിവസം മോഷണങ്ങള്‍ നടന്നിരുന്നു. മാധ്യമങ്ങളില്‍ നിന്ന് അക്രമ വാര്‍ത്തകള്‍ അറിഞ്ഞ് ഉത്തരേന്ത്യക്കാര്‍ പലായനം ചെയ്യാന്‍ ആരംഭിച്ചതോടെ റെയില്‍വെ സ്‌റ്റേഷനുകളില്‍ ക്രമാതീതമായി തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് രാജ് താക്കറെയെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications