Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്ഷിക ഉല്പ്പന്നങ്ങള്ക്ക് വിലസ്ഥിരതാ സ്കീം നടപ്പാക്കും

തിരുവന്തപുരം: കാര്ഷിക ഉല്പ്പന്നങ്ങള്ക്ക് വിലസ്ഥിരതാ സ്ക്രീം നടപ്പാക്കുമെന്ന് ധനമന്ത്രി തോസമ് ഐസക്. ഇതിനായി വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിലക്കയറ്റം തടയാന് വിപണിയില് ഇടപെടുന്നതിനായി പരിധിയില്ലാത്ത സഹായം നല്കും. ഉദാരവല്ക്കരണനയങ്ങള് കാര്ഷിക മേഖലയുടെ സുസ്ഥിരത തകര്ത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിലസ്ഥിരതാ സ്കീം നടപ്പാക്കുന്നത്. കടാശ്വാസ പദ്ധതിയില് മിച്ചം വരുന്ന പണം വിലസ്ഥിരതാ സ്കീമിലേയ്ക്ക് ഉപയോഗിയ്ക്കും. കാര്ഷികോല്പ്പന്ന സംഭരണത്തിനായുള്ള മറ്റു ഫണ്ടുകളും ഇതുമായി സംയോജിപ്പിക്കും. കര്ഷക സംഘടനകളുമായി ചര്ച്ചകള് നടത്തി ഈ സ്കീമിന്റെ വിശദാംശങ്ങള് നിശ്ചയിക്കും

കടാശ്വാസകമ്മീഷന് സംസ്ഥാനത്ത് നേരത്തേ തന്നെ രൂപീകരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത കര്ഷകരുടെ കടബാധ്യത സര്ക്കാര് ഏറ്റെടുത്തിട്ടുണ്ട്. കര്ഷകര്ക്കുള്ള പലിശ ഇളവുചെയ്യുന്നതിന്റെ ഭാഗമായി ഏതാണ്ട് 180 കോടി രൂപ സര്ക്കാര് ചെലവഴിക്കുന്നുണ്ട്. കടാശ്വാസത്തിനായി 50 കോടി രൂപ ബജറ്റില് വകയിരുത്തിയിട്ടുണ്ടെന്നും

ഇന്ത്യയില് ആദ്യമായി കടം എഴുതിത്തള്ളുന്നതിനുള്ള അധികാരത്തോടുകൂടി ഒരു കടാശ്വാസ കമ്മീഷന് രൂപം കൊടുത്തത് കേരളമാണ്. ഇപ്പോള് കേന്ദ്രസര്ക്കാര് അഖിലേന്ത്യാടിസ്ഥാനത്തില്ത്തന്നെ കടാശ്വാസം പ്രഖ്യാപിച്ചത് തികച്ചും സ്വാഗതാര്ഹമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്ക്കാറിന്റെ സ്കീമിന്റെ വിശദാംശങ്ങല് ലഭ്യമായതിനുശേഷം കടാശ്വാസ നടപടികള് മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് സര്ക്കാര് തീരുമാനമെടുക്കും. - മന്ത്രി അറിയിച്ചു.

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+