റോഡ് - പാലം നിര്‍മ്മാണം വേഗത്തിലാക്കും
റോഡ് കോണ്‍ട്രാക്‌ടര്‍മാരുടെ കുടിശ്ശികയിലേക്ക് 2007-08ല്‍ ഇതിനകം 530 കോടിരൂപ നല്‍കി.
രണ്ടുമാസത്തെ കുടിശിക കൂടി മാര്‍ച്ച് 31നകം നല്‍കും.
നബാര്‍ഡ് പണികള്‍ക്കും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും നല്‍കിയ 223 കോടി രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമായി നല്‍കിയിരിക്കുന്ന പണവും റോഡ് പാലം നിര്‍മ്മാണം ത്വരിതപ്പെടുത്തും.
മരാമത്ത് പണികളുടെ റേറ്റുകള്‍ വര്‍ഷാദ്യം തന്നെ പുതുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ബജറ്റില്‍ വകകൊളളിക്കുന്ന തുകയുടെ 150 ശതമാനത്തിനപ്പുറം പുതിയ റോഡുകള്‍ ഏറ്റെടുക്കില്ല.
ടെണ്ടര നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കും. ഇതിനായി ഓരോ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ അധികാരം പുതുക്കി നിശ്ചയിച്ചു.
ദീര്‍ഘകാല മെയിന്റനന്‍സ് കരാറിന്റെ ആദ്യവര്‍ഷം നടത്തേണ്ട ഹെവി മെയിന്റനന്‍സ് തുക അധികമായി പി.ഡബ്ല്യൂ.ഡിക്ക് ലഭ്യമാക്കും.
2008-09 ല്‍ 705 കോടി രൂപയുടെ പദ്ധതിയടങ്കലില്‍ 350 കോടിരൂപ കെ.എസ്.ടി.പിയില്‍ നിന്നും 140 കോടിരൂപ സുനാമി ധനസഹായത്തില്‍നിന്നും 147 കോടി രൂപ നബാര്‍ഡില്‍ നിന്നുമാണ്. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 47 കോടി രൂപ ലഭ്യമാക്കും.
പ്രധാന ജില്ലാ റോഡുകള്‍ക്കും അവയിലുള്ള പാലങ്ങള്‍ക്കും 12.26 കോടി
കോട്ടയത്തെ നാഗമ്പടം ഫ്‌ളൈ ഓവറിന്റെ ബി.ഒ.ടി. ടെണ്ടറിന്റെ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ
16 കോടി രൂപ ചെലവുവരുന്ന തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി റോഡിന്റെ പ്രവൃത്തി ഈ വര്‍ഷം
ആരംഭിക്കും.
തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്‌ക്കുളള മലയാറ്റൂര്‍ - കോടനാട് പാലം നിര്‍മ്മാണം ഈ വര്‍ഷം
ആരംഭിക്കും.
കൊച്ചിന്‍ മെട്രോ റെയില്‍ പദ്ധതിയുടെ പണി ആരംഭിക്കും.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications