കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനം സ്ഥാപിക്കാന്‍ സഹകരിക്കുമെന്ന്‌ പിണറായി

  • By Staff
Google Oneindia Malayalam News

തലശേരി: രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന തലശേരി മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സിപിഎം പൂര്‍ണ്ണമനസ്സോടെ സഹകരിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ്‌ ആക്രമിച്ചപ്പോള്‍ ഒരു ബിജെപി ഓഫീസ്‌ ആക്രമിക്കാതിരുന്നത്‌ തങ്ങള്‍ക്ക്‌ സാമാന്യബോധമുള്ളതുകൊണ്ടാണെന്നും അല്ലാതെ ദൗര്‍ബല്യം കൊണ്ടല്ലെന്നും വിജയന്‍ പറഞ്ഞു.

വെട്ടേറ്റ്‌ മരിച്ച സിപിഎം പ്രവര്‍ത്തകരായ പാനൂര്‍ പുത്തൂരിലെ അനീഷ്‌, രഞ്‌ജിത്‌ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റി രീതി ഉപയോഗിച്ച്‌ സിപിഎമ്മിനെ ഒതുക്കാനുള്ള ശ്രമത്തിന്‌ വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ല. സിപിഎം പ്രവര്‍ത്തവകരെ കൊലപ്പെടുത്തിയത്‌ തലശേരിയില്‍ മാത്രം നടന്ന ഗൂഡാലോചയുടെ ഭാഗമാണെന്ന്‌ പറയാന്‍ കഴിയില്ല. ആര്‍എസ്‌എസ്‌ മറ്റുള്ള സംഘടനകളെപ്പോലെയല്ല. ഫാസിസ്റ്റ്‌ സ്വഭാവമാണ്‌ ആര്‍എസ്‌എസിനെ മാറ്റിനിര്‍ത്തുന്നത്‌.

സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ്‌ വരെ ആക്രമിച്ചു. ആര്‍എസ്‌എസും ബിജെപിയയും തീരുമാനിച്ചുറപ്പിച്ച കാര്യമാണ്‌ നടന്നത്‌. അഖിലേന്ത്യാ വ്യാപകമായി സിപിഎമ്മിനെ ആക്രമിക്കാനാണ്‌ ആര്‍എസ്‌എസും ബിജെപിയും ശ്രമിക്കുന്നത്‌. ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റെ അറിവോടെയാണ്‌ എല്ലാം നടന്നത്‌- അദ്ദേഹം ആരോപിച്ചു.

ബിജെപിയൊഴികെ എല്ലാവരും അക്രമത്തെ അപലപിച്ചു. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന്‌ അവര്‍ തീരുമാനിച്ചുറപ്പിച്ച മട്ടാണ്‌. പ്രവര്‍ത്തകര്‍ക്ക്‌ രണ്ടു കോടി രൂപനല്‍കുമെന്നും മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വൊളണ്ടിയര്‍മാര്‍ വരുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു- പിണറായി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X