Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍ മഴയില്‍ കനത്ത കൃഷി നാശം

ആലപ്പുഴ: മൂന്നു ദിവസമായി തുടരുന്ന കനത്ത വേനല്‍മഴയെ തുടര്‍ന്ന്‌ ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്‌, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ 30000 ഏക്കറിലെ നെല്‍ കൃഷിയ്‌ക്ക്‌ വന്‍ നാശം സംഭവിച്ചു.

കൊയ്‌തു വച്ചതും കൊയ്യാറായതുമാണ്‌ നാശം സംഭവിച്ചതിലേറെയും. കനത്ത മഴയില്‍ നിലം പറ്റി വീണുകിടക്കുന്ന നെല്‍ച്ചെടുകളുടെ കതിരുകള്‍ കിളിര്‍ത്തു തുടങ്ങിയിട്ടുണ്ട. വെള്ളിയാഴ്‌ച ആരംഭിച്ച മഴയില്‍ ഇതു വരെ കുട്ടനാട്ടില്‍ മാത്രം നാല്‌ കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായിട്ടാണ്‌ കണക്കാക്കുന്നത്‌.

റെക്കോര്‍ഡ്‌ വിളവ്‌ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക്‌ വേനല്‍ മഴ വന്‍ തിരിച്ചടിയായിരിക്കുകയാണ്‌. മഴയ്‌ക്കു പുറമെ തൊഴിലാളി യൂണിയനുകള്‍ കൊയ്‌ത്തു യന്ത്രത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതും കൊയ്‌ത്ത്‌ വൈകിയ്‌ക്കാന്‍ ഇടയാക്കിയിരുന്നുവെന്നും ആരോപണമുണ്ട്‌.

മഴയ്‌ക്കൊപ്പമുണ്ടായ കാറ്റു മൂലം വൈദ്യുതി കമ്പികള്‍ പൊട്ടി വീണതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്‌. വൈദ്യുതി ബന്ധമില്ലാത്തതു മൂലം പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പു ചെയ്‌തു കളയാനും കഴിയാത്ത അവസ്ഥയിലാണ്‌ കര്‍ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+