Get Updates
Get notified of breaking news, exclusive insights, and must-see stories!

പോത്താനിക്കാട്ട്‌ അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ടപരിഹാരം

കോതമംഗലം: പോത്താനിക്കാട്‌ കോണ്‍ഗ്രസ്‌ റാലിയിലേക്ക്‌ ലോറി പാഞ്ഞു കയറി ഏഴു പേര്‍ മരിച്ച അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‌കുമെന്ന്‌ ഗതാഗത മന്ത്രി മാത്യു ടി. തോമസ്‌ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നായിരിക്കും ഇവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുക. സംഭവം സ്ഥലം സന്ദര്‍ശിച്ച മന്ത്രി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്നും പറഞ്ഞു.

ഇതിനിടെ പോത്താനിക്കാട്ട്‌ യുഡിഎഫ്‌ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിയ്‌ക്കുകയാണ്‌. സംഭവത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്‌ച സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്‌ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌. എറണാകുളം ജില്ലയില്‍ മൂന്ന്‌ ദിവസത്തെ ദുഃഖാചരണമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

വ്യഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലിയിലേക്ക് മറ്റൊരു റോഡില്‍ നിന്നും അതിവേഗതയില്‍ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ഒട്ടേറെ പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്,

ബ്രേക്ക് തകരാറാണ് അപകടത്തിനു പിന്നിലെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാഹന പരിശോധനയില്‍ ബ്രേക്കിന് തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്‍സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ജനം ലോറി തല്ലിത്തകര്‍ത്തു. അതിഗുരുതരമായ പരിക്കുളളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുളളവരെ ധര്‍മ്മഗിരി, കോതമംഗലം ജനറല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കലക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+