Get Updates
Get notified of breaking news, exclusive insights, and must-see stories!

പെപ്സിയെ കൊക്കോ കോള ഒതുക്കി

ദില്ലി : ഐപിഎല്‍ ട്വെന്റി ട്വെന്റി ടൂര്‍ണമെന്റിലെ അസോസിയേറ്റ് സ്പോണ്‍സര്‍ പദം കയ്യടക്കി പരമ്പരാഗത വൈരികളായ പെപ്സിയ്ക്ക് മേലേ കൊക്ക കോളയുടെ വിജയം. പതിനാറിലും ഇരുപതിനും ഇടയ്ക്ക് കോടി വാരിയെറിഞ്ഞ് ഈ പദവി കോക്ക് കൈക്കലാക്കിയത് ഫലത്തില്‍ പെപ്സിയ്ക്ക് വന്‍ തിരിച്ചടിയാണ്.

50 കോടിയെന്ന വന്‍തുക മുടക്കിയാണ് പെപ്സി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗ്രൗണ്ട് സ്പോണ്‍സര്‍ പദവി സ്വന്തമാക്കിയത്. ഗ്രൗണ്ട് സ്പോണ്‍സര്‍ എന്ന നിലയില്‍ പെപ്സിയ്ക്ക് ടൂര്‍ണമെന്റിനിടയില്‍ ടെലിവിഷന്‍ പരസ്യം പ്രദര്‍ശിപ്പിക്കാനാവില്ല.

ഏപ്രില്‍ 18ന് ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ 44 ദിവസം നീണ്ടു നില്‍ക്കും. ഈ ദിവസങ്ങളിലത്രയും പ്രൈം ടൈമില്‍ തങ്ങളുടെ മുഴുവന്‍ ഉല്‍പന്നങ്ങളുടെയും പരസ്യം എതിരാളികളെ പൂര്‍ണമായും ഒഴിവാക്കി കാണിക്കാനുളള അവസരമാണ് കൊക്ക കോളയ്ക്ക് കിട്ടുന്നത്.

സെറ്റ് മാക്സിനാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശം.

ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍ എന്നിവരെ ഉള്‍പ്പെടുത്തി പെപ്സി അടുത്തിടെയിറക്കിയ 'യംഗിസ്ഥാന്‍' പരസ്യം ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ കാണിക്കാനാവില്ലെന്ന് ഉറപ്പാണ്.

കൊക്കക്കോളയുടെ പരസ്യങ്ങളില്‍ അമീര്‍ഖാന്‍, ഋത്വിക് റോഷന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് അണി നിരക്കുന്നത്.

എന്നാല്‍ പ്രധാനപ്പെട്ട ക്രിക്കറ്റ് തമ്പുരാന്മാരെല്ലാം പെപ്സിയുടെ കുടക്കീഴിലാണ് ഇപ്പോഴും. സച്ചിന്‍, ധോണി മുതലായ സീനിയര്‍ താരങ്ങള്‍ മുതല്‍ ഇശാന്ത് ശര്‍മ്മ, രോഹിത് ശര്‍മ്മ തുടങ്ങിയ പുതുമുഖങ്ങള്‍ വരെ പെപ്സിക്ക് വേണ്ടി ബ്രാന്റ് അംബാസഡര്‍ വേഷത്തിലെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+