എച്ച്‌എംടി ഭൂമിയിടപാട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണിക്കും
കൊച്ചി: വിവാദമായ എച്ച്‌എംടി ഭൂമിയിടപാടിനെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണിക്കും. ഹെവി ഇന്റസ്‌ട്രീസ് വിജിലന്‍സ് ഓഫീസര്‍ സുര്‍ജിത് മിശ്രയ്‌ക്കാണ് അന്വേഷണച്ചുമതല.
ഭൂമിയിടപാടില്‍ എച്ച്‌എംടി ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കായിരിക്കും പ്രധാനമായും അന്വേഷിക്കുക. കൊച്ചിയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായിട്ടുണ്ടെന്നാണ് വിവരം. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും.
1964ലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്ഥാപിതമായത്. എല്ലാ അധികാര സ്ഥാപനങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വിമുക്തമാണ് വിജിലന്‍സ് കമ്മീഷന്‍. കേന്ദ്ര ഏജന്‍സികളെ അന്വേഷണച്ചുമതലയലയില്‍ സാഹായിക്കുക എന്നതാണ് ഇതിന്റെ ദൗത്യം.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ ചെയര്‍മാനെക്കൂടാതെ രണ്ട് അംഗങ്ങളാണുള്ളത്. അധികാര ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷണിക്കുന്നതിനുള്ള ചുമത സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications