ഏഴ് പുതിയ കേന്ദ്രമന്ത്രിമാര്‍
ദില്ലി : ജ്യോതിരാജ സിന്ധ്യ, രഘുനാഥ് ഝാ, എംഎസ് ഗില്‍, വി നാരായണ സ്വാമി, ജിതിന്‍ പ്രസാദ, സന്തോഷ് ബഗ്രോദ്യ, രാമേശ്വര്‍ ഓറോണ്‍ എന്നിവരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു.
പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജ്യോതിരാജ സിന്ധ്യയ്ക്ക് ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പാണ് ലഭിക്കുക. സന്തോഷ് ബംഗ്രോദ്യയ്ക്ക് കല്‍ക്കരി വകുപ്പും എം എസ് ഗില്ലിന് സ്പോര്‍ട്ട്സ് വകുപ്പും ലഭിക്കും.
സച്ചിന്‍ പൈലറ്റിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഇക്കുറി പരിഗണിക്കപ്പെട്ടില്ല.
സുരേഷ് പച്ചൗരി, ദാസരി നാരായണ റാവു, എം വി രാജശേഖരന്‍, ടി സുബ്രരാമ റെഡ്ഡി, അഖിലേഷ് ദാസ്, മാണിക് റാവു ഗാവിറ്റ് എന്നിവര്‍ പുന:സംഘടനയുടെ മുന്നോടിയായി രാജി സമര്‍പ്പിച്ചു. ആറുപേര്‍ രാജി വെച്ചപ്പോള്‍ ഏഴുപേര്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തി.
ഇവരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ജ്യോതിരാജ സിന്ധ്യ, ജിതിന്‍ പ്രസാദ, എം എസ് ഗില്‍, വി നാരായണ സ്വാമി, സന്തോഷ് ബഗ്രോദ്യ, രാമേശ്വര്‍ ഓറോണ്‍ എന്നിവര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ്. രഘുനാഥ് ഝാ ആര്‍ജെഡി പ്രതിനിധിയും.
തമിഴ്‍നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്തു വന്ന പട്ടികയില്‍ അവരില്ല.
കേന്ദ്രമന്ത്രിമാരായ സുരേഷ് പച്ചൗരി, എം വി രാജശേഖരന്‍ എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത് മൂലമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ബംഗാള്‍ പിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിനും സ്ഥാനം ഒഴിയേണ്ടി വരും.
മധ്യപ്രദേശ് പിസിസി പ്രസിഡന്റായി നിയമിതനായ സുരേഷ് പച്ചേരി സംസ്ഥാനത്തെ സംഘടനാ ചുമതലയാണ് ഇനി നിര്‍വഹിക്കുന്നത്.
യുവാക്കളായ ജിതിന്‍ പ്രസാദ, ജ്യോതിരാജ സിന്ധ്യ എന്നിവര്‍ മന്ത്രിയാകുന്നതോടെ കേന്ദ്രമന്ത്രിസഭയ്ക്ക് യൗവനകാന്തി കൈവരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പുതിയ തലമുറയെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയാണ് ഇവര്‍ കേന്ദ്രമന്ത്രിസഭയിലേയ്ക്ക് കടന്നു വരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications