Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളക്കുറവ്‌ : സേനയില്‍ നിന്നും കൊഴിച്ചില്‍

ദില്ലി: കേന്ദ്ര ശമ്പളക്കമ്മീഷന്റെ പുതിയ ശമ്പള സ്‌ക്കെയില്‍ ശുപാര്‍ശകളില്‍ തൃപ്‌തിയില്ലാത്തതിനെ തുടര്‍ന്ന്‌ സേനയില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞു പോക്ക്‌‌.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കാലാവധിയ്‌ക്കു മുമ്പ്‌ വിരമിയ്‌ക്കുന്നതിനായി 107 ഓഫീസര്‍മാരാണ്‌ അപേക്ഷ നല്‌കിയിരിക്കുന്നത്‌.

കേണല്‍, ലഫ്‌. കേണല്‍ അതിലും ഉയര്‍ന്ന പദവികളിലുള്ളവര്‍ എന്നിവരാണ്‌ വിരമിയ്‌ക്കല്‍ അപേക്ഷ നല്‌കിയിട്ടുള്ളവരിലേറെയും. മാര്‍ച്ച്‌ 24ന്‌ സമര്‍പ്പിച്ച ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 15 ശതമാനം വര്‍ദ്ധനയാണ്‌ ശുപാര്‍ശ ചെയ്‌തിരുന്നത്‌. ഇനിയും വിരമിയ്‌ക്കുന്നവരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഇപ്പോള്‍ തന്നെ ഓഫീസര്‍ ക്ഷാമം നേരിടുന്ന സേനകളുടെ സ്ഥിതി ഇതോടെ കൂടുതല്‍ രൂക്ഷമാകും. സാധാരണ ഗതിയില്‍ രണ്ടു മുതല്‍ നാല്‌ വിരമയ്‌ക്കല്‍ അപേക്ഷകളാണ്‌ ഒരോ ആഴ്‌ചയിലും കൈകാര്യം ചെയ്യേണ്ടി വരാറുണ്ടായിരുന്നത്‌.

എന്നാലിപ്പോള്‍ 10 മുതല്‍ 15 വരെയായി ഇത്‌ വര്‍ദ്ധിച്ചിരിയ്‌ക്കുകയാണ്‌. കരസേനയില്‍ 11000 ത്തോളം പേരുടെയും നാവിക സേനയില്‍ മൂവായിരവും വ്യോമസേനയില്‍ ആറായിരത്തോളവും ഓഫീസര്‍മാരുടെ ഒഴിവുകളുണ്ട്‌.

ഓഫീസര്‍മാരുടെ കുറവുകള്‍ സൈന്യങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിയ്‌ക്കുന്നതായും പറയുന്നു.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സൈന്യത്തിനുള്ള അതൃപ്‌തി രേഖപ്പെടുത്തി മൂന്ന്‌ സേനാ മേധാവികളും പ്രതിരോധ മന്ത്രി ആന്റണിയെ നേരില്‍ കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+