സംവരണം സ്വകാര്യ മേഖലയിലും വേണം; കോണ്‍ഗ്രസ്
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന 27% പിന്നാക്ക സംവരണം സ്വകാര്യ അണ്‍ എയ്‌ഡഡ് കോളെജുകള്‍ക്ക് കൂടി ബാധകമാക്കണമെന്ന് കോണ്‍ഗ്രസ്.
ഭരണഘടനയുടെ 93-ാം ഭേദഗതി ഇത്തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‌കുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികളെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് എഐസിസി മാധ്യമ വിഭാഗം കണ്‍വീനര്‍ വീരപ്പ മൊയ്‌ലി പറഞ്ഞു.
സംവരണ വിഷയത്തില്‍ കേന്ദ്രം നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു മൊയ്‌ലി.
സംവരണ നിയമം അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള നടപടി കൈക്കൊള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു തടസ്സവുമില്ലെന്ന് മൊയ്‌ലി വ്യക്താമക്കി. സംവരണാനുകൂല്യം ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ലഭ്യമാകുമോയെന്ന ആശയക്കുഴപ്പത്തിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications