Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലചിത്രം പകര്‍ത്തി ചൂഷണം: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തു

പനജി: അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്‌ മെയില്‍ ചെയ്‌തതിനെത്തുടര്‍ന്ന്‌ ഗോവയില്‍ രണ്ട്‌ കോളെജ്‌ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്‌തു.

ഒരു മാസംമുമ്പ്‌ മാര്‍ച്ച്‌ 26നാണ്‌ പോണ്ട ടൗണില്‍ സംഭവം നടന്നതെങ്കിലും ആത്മഹത്യാകാരണം ഇതേവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രതിപക്ഷ കക്ഷിയായ ബിജെപിയും ദേശീയ വനിതാ കമ്മീഷണും രംഗത്തുവന്നതോടെയാണ്‌ സംഭവം പുറത്താകുന്നത്‌.

അശ്ലീല ചിത്രങ്ങളുടെ സിഡി പൊലീസ്‌ ഡയറക്ടര്‍ ജനറലിനും ചീഫ്‌ സെക്രട്ടറിയ്‌ക്കും കൈമാറിയിട്ടുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ മനോഹര്‍ പരികാര്‍ അറിയിച്ചു. പാര്‍ട്ടിയുടെ വനിതാ ഘടകം കേസ്‌ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ഉടന്‍ വനിതാ കകമ്മീഷനെ സമീപിയ്‌ക്കുമെന്നും പരികാര്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി രവി നായികിന്റെ മണ്ഡലത്തില്‍ നിന്നുള്ളവരാണ്‌ ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടികള്‍. അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ലൈംഗിക ചൂഷണത്തിനായി ചില ട്രാവല്‍ ഏജന്‍സിക്കാരാണ്‌ പെണ്‍കുട്ടികളെ ബ്ലാക്‌ മെയില്‍ ചെയ്‌തതെന്നാണ്‌ വിവരം.

വിദേശസഞ്ചാരികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളുടെയും ചൂഷണങ്ങളുടെയും പേരില്‍ ഗോവയിലെ വിവിധ സ്ഥലങ്ങള്‍ സ്ഥിരമായി വാര്‍ത്തകളില്‍ ഇടം നേടുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+