Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്‌ഡ്‌സ്‌ രോഗി ബാലികമാരെ മാനഭംഗപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ ശ്രീവള്ളിപുത്തൂരിലെ ഒരു ഗ്രാമത്തില്‍ രണ്ട്‌ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ ഒരു എയ്‌ഡ്‌സ്‌ രോഗി മാനഭംഗപ്പെടുത്തി രോഗം പരത്തിയതായി പരാതി.

കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിതയതിനെത്തുടര്‍ന്ന്‌ എച്ച്‌ഐവി രോഗിയായ മുപ്പത്തിയെട്ടുകാരന്‍ അയ്യപ്പനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. പന്ത്രണ്ടും പതിനഞ്ചും വയസ്സായ രണ്ടുപെണ്‍കുട്ടികള്‍ക്കാണ്‌ ഇയാള്‍ രോഗം പകര്‍ന്ന്‌ നല്‍കിയത്‌. ഈ കുട്ടികളില്‍ ഒരാളുടെ ബന്ധുവാണ്‌ അയ്യപ്പന്‍.

രണ്ടുമാസം മുമ്പ്‌ തമിഴ്‌നാട്‌ സംസ്ഥാന എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ ഈ രണ്ടു പെണ്‍കുട്ടികളിലും എച്ചഐവി ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. അന്നേ സംഭവത്തില്‍ അയ്യപ്പനെ സംശയിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളുടെ സഹകരണമില്ലാത്തതിനാല്‍ തങ്ങള്‍ക്ക്‌ സംഭവത്തില്‍ നടപടിയൊന്നുമെടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ സൊസൈറ്റി അധികൃതര്‍ പറയുന്നു.

അയ്യപ്പന്‌ അയ്‌ഡ്‌സ്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഇയാളുടെ ഭാര്യ തീകൊളുത്തി മരിയ്‌ക്കുകയായിരുന്നുവത്രേ. ഇപ്പോള്‍ മാനഭംഗത്തിന്‌ വിധേയരായ രണ്ടു കുട്ടികളും അയ്യപ്പന്റെ മകളുടെ കൂട്ടുകാരികളാണ്‌. ആറുമാസത്തോളം സ്ഥിരിമായി ഇയാള്‍കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടത്രേ.

പിന്നീട്‌ കുട്ടികള്‍ക്ക്‌ തുടരെത്തുടരെ അസുഖങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക്‌ എച്ച്‌ഐവി ബാധയുള്ളതായി തെളിഞ്ഞു. എന്നാല്‍ സമൂഹത്തില്‍ നിന്നുണ്ടായേയ്‌ക്കാവുന്ന പ്രതികരണങ്ങള്‍ ഭയന്ന്‌ മാതാപിതാക്കള്‍ ഇക്കാര്യവും അയ്യപ്പന്‍ കുട്ടികളെ പീഡിപ്പിക്കുന്ന കാര്യവും രഹസ്യമാക്കി വച്ചു.

പിന്നീട്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‌ സൊസൈറ്റി അധികൃതരുടെ നിരന്തരമായ നിര്‍ബ്ബന്ധത്തെത്തുടര്‍ന്നാണ്‌ ഇവര്‍ വെള്ളിയാഴ്‌ച അയ്യപ്പനെതിരെ പരാതി നല്‍കിയത്‌.

പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണ്‌ താന്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നാണ്‌ അയ്യപ്പന്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായതിനാല്‍ അയ്യപ്പനെതിരെ മാനഭംഗക്കുറ്റംതന്നെയാണ്‌ ചുമത്തുകയെന്ന്‌ പൊലീസ്‌ പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട്‌ ഡയറക്ടര്‍ സുപ്രിയ സഹു ഒരു ഉദ്യോഗസ്ഥസംഘത്തെ ശ്രീവള്ളിപുത്തൂരിലേയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+