Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാര്‍ : തീരുമാനം രാഷ്ട്രീയതലത്തില്‍

അഗര്‍ത്തല : അമേരിക്കയുമായുളള ആണവ കരാറിനെക്കുറിച്ചുളള അന്തിമ തീരുമാനം രാഷ്ട്രീയതലത്തില്‍ എടുക്കുമെന്ന് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍.

ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുമായുളള ചര്‍ച്ചകള്‍ അതുവരെ നിര്‍ത്തി വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആണവ കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി പറഞ്ഞില്ല. അന്താരാഷ്ട്ര കരാറുകള്‍ ഉണ്ടാകുമ്പോള്‍ ഓരോ രാജ്യവും തങ്ങളുടെ നിബന്ധനകള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടാന്‍ ശ്രമിക്കുമെന്നും എല്ലാ കാര്യങ്ങളും 123 കരാറില്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

അഗര്‍ത്തലയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ, ആണവ കരാറിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ചില നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഹോമി ജഹാംഗീര്‍ ഭാഭയെ ഉദ്ധരിച്ച് കകോദ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്.

"സൗജന്യമായ ആണവ വിനിമയം ഒരു രാജ്യവുമായും സാധ്യമല്ല. ചില നേട്ടങ്ങള്‍ക്ക് വേണ്ടി ചില ത്യാഗങ്ങള്‍ നാം ചെയ്യേണ്ടി വരും".

സ്വന്തം ആണവ പരിപാടി ഇന്ത്യ രൂപകല്‍പന ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തനതും സ്വാശ്രിതവുമായ ആണവ പരിപാടി ഇന്ത്യയുടെ വിഭവങ്ങളെ പൂര്‍ണമായും ഉപയോഗിക്കുന്നതായിരിക്കും. 2050ല്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകുമെന്നും 1300 ജിഗാ ഹെട്ട്സ് വൈദ്യുതി ആണവോര്‍ജത്തില്‍ നിന്നും ഇന്ത്യ ഉല്‍പാദിപ്പിക്കുമെന്നും കകോദ്കര്‍ പ്രവചിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+