കണ്ണൂരില്‍ പെണ്‍വാണിഭസംഘത്തെ പിടികൂടി
കണ്ണൂര്‍: നഗരത്തിലെ ഒരു സ്വാകാര്യ ലോഡ്‌ജില്‍ നിന്നും അന്തര്‍ സംസ്ഥാന പെണ്‍വാണിഭസംഘത്തെ അറസ്റ്റുചെയ്‌തു.
വാണിഭ കേന്ദ്രം നടത്തിപ്പുകാരനും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ ആറളം മാഞ്ചോട് കരിക്കോട്ടക്കരി സ്വദേശി പുത്തന്‍ വീട്ടില്‍ എ. ജെ ജോഷി(50), ഡ്രൈവറും സഹായിയുമായ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി നടപ്പള്ളി വീട്ടില്‍ പി.എ ഖാലിദ്, ബാംഗ്ലൂര്‍ സ്വദേശിനി റിയാന(25), വെസ്റ്റ് ബംഗാള് സ്വദേശിനി പൂജ ബിശ്വാസ്(28) എന്നിവരാണ് പിടിയിലായത്.
സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിക്കുന്ന നടികളാണെന്ന് പറഞ്ഞ് ജോഷിയാണ് ആവശ്യപ്പെടുന്നവര്‍ക്ക് ഇവരെ ലോഡ്‌ജിലും ഹോട്ടലിലും മറ്റും എത്തിച്ചുകൊടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പില്‍ പെണ്‍വാണിഭം നടത്തിയ ജോഷിയെ കണ്ണൂരില്‍വച്ചുതന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. അന്ന് അശ്ലീല സിനിമാ നിര്‍മ്മാണവും നടത്തയിരുന്നു.
തളിപ്പറമ്പിനടുത്ത് കരിമ്പത്ത് വച്ചും പെണ്‍വാണിഭം നടത്തുന്നതിനിടെ ഇയാള്‍ മുമ്പ് അറസ്റ്റിലായിരുന്നു. മാര്‍ച്ചില്‍ കേളകത്ത് ഒരു പെണ്‍കുട്ടിയെ കാണാതായ കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.












Click it and Unblock the Notifications