കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം ഭരിക്കുന്നത്‌ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാര്‍: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ്‌ ഭരിക്കുന്നത്‌ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാരാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ ടൂറിസം വകുപ്പിനോട്‌ മാത്രമേ താല്‍പര്യമുള്ളുവെന്നും ചെന്നിത്തല ആരോപിച്ചു.

പൊലീസും ഗുണ്ടകളും സിപിഎം നേതാക്കളും തമ്മിലുള്ള അവിഹിത ബന്ധം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ത്തിരിക്കുകയാണ്‌. സത്യപ്രതിജ്ഞ ചെയ്യാത്ത ആഭ്യന്തരവകുപ്പ്‌ മന്ത്രിമാര്‍ പൊലീസിനെ പുറമെ നിന്ന്‌ നിയന്ത്രിയ്‌ക്കുകായാണ്‌.

ഗുണ്ടകളെയും മാഫിയകളെയും നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ഗുണ്ടാനിയമം ഭേദഗതി ചെയ്‌ത്‌ ഇടതുമുന്നണി പല്ലില്ലാത്ത നിയമമാക്കി മാറ്റി. ഇതോടെ കേരളം ക്രിമിനല്‍ സംഘങ്ങളുടെ പറുദീസയായി മാറി- ചെന്നിത്തല കുറ്റപ്പെടുത്തി.

ഭൂമാഫിയയ്‌ക്കെതിരെ ഉറഞ്ഞുതുള്ളിയിരുന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ കാപട്യങ്ങളുടെ രാജാവായി മാറിയിരിക്കുകയാണ്‌. ഭൂമാഫിയയ്‌ക്ക്‌ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്‌. മൂന്നാര്‍, പാര്‍വ്വതിമല, ചിന്നക്കനാല്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലേയും കയ്യേറ്റങ്ങള്‍ക്കുപിന്നില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും സിപിഐയുമാണ്‌.

മൂന്നാര്‍ ദൗത്യം ചാപിള്ളയായി മാറി. ഭൂമാഫിയയ്‌ക്കെതിരെയുള്ള സര്‍ക്കാറിന്റെ നടപടിയെന്തായിരുന്നുവെന്നും എത്രഭൂമി തിരിച്ചുപിടിച്ചുവെന്നും വ്യക്തമാക്കാന്‍ ധവളപത്രം ഇറക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

വില കുത്തനെ ഉയരുമ്പോഴും സിവില്‍സപ്ലൈസ്‌ കോര്‍പ്പറേ,ന്‍ മാര്‍ക്കറ്റില്‍ ഇടപെടാതെ മാറിനനില്‍ക്കുകയാണെന്നും ധനമന്ത്രി കോര്‍പ്പറേഷന്റെ കഴുത്തുഞെരിയ്‌ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രാസ്‌(ഐ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X