കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസിജിയില്‍ വ്യതിയാനം; സന്തോഷ്‌ മാധവന്‍ ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

Santhosh Madhavan at Hospital തൃശൂര്‍: ഇസിജിയില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന്‌ പൊലീസ്‌ കസ്റ്റഡിയിലുള്ള സന്തോഷ്‌ മാധവനെ തൃശൂര്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന്‌ പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാളെ വാര്‍ഡിലേയ്‌ക്കു മാറ്റി. കടവന്ത്ര പൊലീസ്‌ സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന സന്തോഷിനെ നിയമപ്രകാരമുള്ള പരിശോധനയ്‌ക്കായി എറണാകുളം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇസിജിയില്‍ വ്യതിയാനം കണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളെജിലെത്തിക്കുകയായിരുന്നുമെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌.

മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ സന്തോഷ്‌ മാധവനെ ഞായറാഴ്‌ച ഡിസ്‌ചാര്‍ജ്‌ ചെയ്യുമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ എം.എ രവീന്ദ്രന്‍ അറിയിച്ചു.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെയാണ്‌ സന്തോഷിനെ മെഡിക്കള്‍ കോളെജില്‍ കൊണ്ടുവന്നത്‌. ഒരു എസ്‌ഐയും മൂന്ന്‌ കോണ്‍സ്‌റ്റബിള്‍ മാരും ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ ചേര്‍ന്നാണ്‌ സന്തോഷിനെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുവന്നത്‌. കനത്തസുരക്ഷയാണ്‌ ഇയാള്‍ക്ക്‌ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയത്‌.

എന്നാല്‍ ആസ്‌പത്രിയില്‍ സംരക്ഷണച്ചുമതല ബുദ്ധിമുട്ടായപ്പോള്‍ വന്‍ പോലീസ്‌ സന്നാഹം സ്ഥലത്തെത്തി. ആസ്‌പത്രിയില്‍ തിരക്കു വര്‍ദ്ധിച്ചപ്പോള്‍ കൂടുതല്‍ പോലീസ്‌ സഹായം തേടി.

വാര്‍ഡിലേക്ക്‌ മാറ്റുവാനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും വന്‍പോലീസ്‌ സംഘം എത്തിയശേഷമാണ് പ്രീ ഐസിയുവില്‍നിന്ന്‌ വാര്‍ഡിലേയ്‌ക്ക്‌ മാറ്റിയത്‌.

കുന്നംകുളം ഡിവൈഎസ്‌പി പി.ജെ തോമസ്‌, വടക്കാഞ്ചേരി എസ്‌.ഐ പ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പോലീസ്‌ സംഘമാണ്‌ സന്തോഷ്‌മാധവനെ ആറാം വാര്‍ഡിലേയ്‌ക്ക്‌ കൊണ്ടുപോയത്‌.

പ്രീ ഐസിയുവിനു മുന്നില്‍പടമെടുക്കാന്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അതിനു സാധിക്കാത്തവിധം മുഖം തോര്‍ത്തുകൊണ്ടു മറയ്‌ക്കുകയും ട്രോളിയില്‍ കിടത്തി അമിതവേഗതയില്‍ തള്ളിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ഒന്നാം നിലയിലെ ആറാം വാര്‍ഡിലെത്തുമ്പോഴേക്കും പിന്നാലെ മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഇരച്ചെത്തി. വാര്‍ഡിലേക്കുള്ള ഇടനാഴിയില്‍ വെച്ച്‌ ഇവരെ പോലീസ്‌ തടഞ്ഞു. പടമെടുക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും പിന്നീട്‌ അതിന്‌ അനുവദിച്ചു.

തൃശൂര്‍ സ്വദേശിയായ മറ്റൊരു സ്വാമിയുമായി സന്തോഷിനുള്ള ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായാണ്‌ ഇയാളെ തൃശൂരില്‍ കൊണ്ടുവന്നതെന്നും സൂചനയുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍




















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X