കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുഞ്ഞെന്ന നിയമത്തില്‍ ചൈന ഇളവ്‌ നല്‍കുന്നു

  • By Staff
Google Oneindia Malayalam News

ബീജിംഗ്‌: ഈയിടെയുണ്ടായ ഭൂചനലത്തില്‍ എഴുപതിനായിരത്തോളം പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഒരു കുടുംബത്തിന്‌ ഒരു കുട്ടി എന്ന നയത്തില്‍ ചൈന മാറ്റം വരുത്തുന്നു.

ഭൂചനലത്തില്‍ കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക്‌ ആശ്വാസത്തിന്‌ ഇടനല്‍കുന്നതാണ്‌ ഈ തീരുമാനം. ഭൂചലനത്തില്‍ മിരച്ചവരിലേറെയും കുട്ടികളായിരുന്നു. ചൈനയിലെ മിക്ക കുടുംബങ്ങളിലും ഒരു കുട്ടി മാത്രമാണുണ്ടായിരുന്നത്‌.

ഒരു കുടുംബത്തിന്‌ ഒരു കുട്ടി എന്ന നയത്തില്‍ മാറ്റം വരുത്താനിടയുണ്ടെന്ന്‌ ഭൂകമ്പം നാശംവിതച്ച സിചുവാന്‍ മേഖലയിലെ ചെങ്‌ഡു പോപ്പുലേഷന്‍ കമ്മിറ്റിയാണ്‌ വിലയിരുത്തിയത്‌. ദുരന്ത ബാധിതരുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിനൊടുവിലാണ്‌ ഇത്തരമൊരു നടപടിയെക്കുറിച്ച്‌ അധികൃതര്‍ ആലോചിച്ചത്‌.

അപകടത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ അടുത്ത കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യാമെന്നാണ്‌ അധികൃതര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്‌.

ജനപ്പെരുപ്പം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുടെ ഭാഗമായി 1979ലാണ്‌ ഒരു കുടുംബത്തിന്‌ ഒരു കുഞ്ഞ്‌ എന്ന നിയമം ചൈനയില്‍ നടപ്പാക്കിയത്‌. അധികമായി ജനിയ്‌ക്കുന്ന ഓരോ കുട്ടിയ്‌ക്കും പിഴചുമത്തിയിരുന്നു. ഒരു കുട്ടി മാത്രമുള്ളവര്‍ക്ക സൗജന്യ വിദ്യാഭ്യാസവും മറ്റാനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്‌തിരുന്നു.

ജനസാന്ദ്രത കുറവായ ഗ്രാമീണ മേഖലകളില്‍ ആദ്യ കുട്ടി പെണ്ണാണെങ്കില്‍ രണ്ടാമതൊരു കുട്ടിയ്‌ക്കുകൂടി ജന്മം നല്‍കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും ഒന്നിലധികം കുട്ടികള്‍ ജനിച്ചാലും മാതാപിതാക്കള്‍ ആദ്യത്തെ കുട്ടിയുടെ വിവരങ്ങള്‍ മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നുള്ളു.

ഭൂചലനത്തില്‍ എത്ര കുട്ടികള്‍ മരിച്ചിട്ടുണ്ട്‌ എന്നുള്ള വ്യക്തമായ കണക്ക്‌ തയ്യാറാക്കാന്‍ അധികൃതര്‍ക്ക്‌ ഇതേവരെ സാധിച്ചിട്ടില്ല. ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന്‌ മാത്രം 900 കുട്ടികള്‍ മരിച്ചിരുന്നു.


ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X