കൂടെയുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശനെന്ന് കരുണാകരന്‍
ദില്ലി: തന്റെ കൂടെ കോണ്‍ഗ്രസ്സിലേക്കു തിരിച്ചുവന്നവര്‍ക്ക് സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് കെ. കരുണാകരന്‍.
കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മകള്‍ പത്മജയും കരുണാകരനോടൊപ്പമുണ്ട്. തന്‍റെ ഒപ്പമുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1982ല്‍ ആന്റണി കോണ്‍ഗ്രസ്സിലേക്കു തിരിച്ചുവന്നപ്പോള്‍ പെട്ടെന്നുതന്നെ സ്ഥാനങ്ങള്‍ ലഭിച്ചു; തീരെ കാത്തുനില്‍ക്കേണ്ടിവന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ മക്കള്‍ക്കുവേണ്ടി പ്രത്യേകമായി ഒന്നും ചെയ്‌തില്ലെന്നും കരുണാകരന്‍ അവകാശപ്പെട്ടു. എനിക്കു ചെയ്യാന്‍ കഴിയുമായിരുന്ന കാര്യങ്ങള്‍പോലും ചെയ്‌തില്ല. നിലപാടെടുക്കുന്പോള്‍ മക്കളുടെ കാര്യം ഒരു കാലത്തും നോക്കിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ മക്കളായി കണക്കാക്കാമെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തും ചെയ്യും.
മക്കള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമായിരുന്നില്ല. മകന്‍ ഇപ്പോള്‍ കൂടെയില്ല. നേരില്‍ കണ്ടിട്ട് ആറുമാസമായി. മകള്‍ക്കാകട്ടെ പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ല. മകന്‍ ഇപ്പോള്‍ ചെറിയ കുട്ടിയല്ല. പരിചയ സന്പന്നനാണ്. അവന് സ്വന്തമായി ശക്തിയുണ്ട്. കേരളത്തിലെ നേതൃനിരയില്‍ പ്രമുഖ സ്ഥാനമുണ്ട്. താന്‍ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് പ്രശ്നമല്ല- കരുണാകരന്‍ പറഞ്ഞു.
യുഡിഎഫിനെ ക്ഷീണിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുതെന്ന് കരുണാകരന്‍ പറഞ്ഞു. ആര്യാടന്‍-ലീഗ് പ്രശ്നം പരിഹരിയ്ക്കാന്‍ ചുമതലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളാരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് പ്രവര്‍ത്തക സമിതിയോഗത്തില്‍ പങ്കെടുക്കുന്ന കരുണകാരന്‍ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ് എന്നിവരുമായി ചര്‍ച്ച നടത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications