കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്‌ സമീപം ബോംബ്‌

  • By Staff
Google Oneindia Malayalam News

DY Patil stadiumമുംബൈ: രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംങ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിനടുത്തുനിന്നും ക്രൂഡ്‌ ബോംബ്‌ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന്‌ സ്റ്റേഡിയത്തിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.

നവിമുംബൈയിലെ സ്‌റ്റേഡിയത്തിനടുത്ത്‌ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള വിഷ്‌ണുദാസ്‌ ഭവെ ഓഡിറ്റോറിയത്തില് നിന്നുമാണ് ശനിയാഴ്‌ച രാത്രി ക്രൂഡ്‌ ബോംബ്‌ കണ്ടെത്തിയത്‌. ഓഡിറ്റോറിയത്തിനുള്ളില്‍ ഒരു പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ബോബ്‌ കണ്ടെത്തിയത്‌. തുടര്ന്ന് ഓഡിറ്റോറയത്തിലുള്ള ആളുകളെ ഒഴിപ്പിച്ചു.

അമോണിയം നൈട്രേറ്റ്‌ മണ്ണെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ ബോംബ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌. പൊലീസ്‌ പിന്നീട്‌ ഇത്‌ നിര്‍വ്വീര്യമാക്കി.

ബോംബ്‌ കണ്ടുകിട്ടിയെന്ന വാര്‍ത്ത കിട്ടിയ ഉടന്‍തന്നെ തങ്ങള്‍ അത്‌ നിര്‍വ്വീര്യമാക്കാനുള്ള സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തുകയായിരുന്നു. ബോംബ്‌ നിര്‍വ്വീര്യമാക്കുകയെന്നത്‌ വിഷമകരമായിരുന്നു- ഡിസിപി ആര്‍ ജി ഷിന്‍ഡെ അറിയിച്ചു.

ബോംബ്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഫൈനല്‍ മത്സരത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ മത്സരം നടക്കുമെന്നും അപിഎല്‍ കമ്മീഷണര്‍ ലളിത്‌ മോഡി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X