കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത്‌ യുവാവിനെ മര്‍ദ്ദിച്ച്‌ ജനനേന്ദ്രിയത്തില്‍ ഉറുമ്പിന്‍ കൂടിട്ടു

  • By Staff
Google Oneindia Malayalam News

കോട്ടയം: റിട്ടയേര്‍ഡ്‌ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മദ്യപസംഘം ദളിത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ ജനനേന്ദ്രിയത്തില്‍ ഉറുമ്പില്‍ കൂടിട്ടു.

മോനിപ്പള്ളി ആച്ചിക്കല്‍ കോളനിയില്‍ വിനോദ്‌ കുമാറിനെ(23)യാണ്‌ തല്ലിച്ചതച്ചത്‌. വഴിയരികില്‍ മദ്യപിക്കുന്നത്‌ നോക്കിനിന്നതിനാണ്‌ സംഘം യുവാവിനെ മര്‍ദ്ദിച്ചത്‌. സംഭവത്തെക്കുറിച്ച്‌ പരാതി നല്‍കി പത്തുദിവസമായിട്ടും പൊലീസ്‌ നടപടിയെടുത്തില്ല.

മര്‍ദ്ദനത്തില്‍ വിനോദിന്റെ ദേഹം മുഴുന്‍ പരുക്കേല്‍ക്കുകയും ഇടതുകണ്ണിന്റെ കാഴ്‌ച കുറയുകയും ചെയ്‌തിട്ടുണ്ട്‌. മെയ്‌ 21ന്‌ രാത്രിയിലാണ്‌ സംഭവം നടന്നത്‌. മോഷ്ടാവെന്നാരോപിച്ച്‌ സംഘം വിനോദിനെ പിടിച്ചുനിര്‍ത്തി വസ്‌ത്രങ്ങള്‍ വലിച്ചുകീറി. കരഞ്ഞപ്പോള്‍ ഉടുതുണി അഴിച്ച്‌ വായില്‍ത്തിരുകി. അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ജനനേന്ദ്രിയത്തില്‍ അടുത്തുള്ള മരത്തില്‍ നിന്നും ഉറുമ്പില്‍ കൂടി പറിച്ചിടുകയും ചെയ്‌തു.

എംസി റോഡിലൂടെ സഹോദരിയുടെ വീട്ടിലേയ്‌ക്ക്‌ നടന്നുപോകുമ്പോഴാണ്‌ വിനോദിനെ അക്രമികള്‍ പിടികൂടിയത്‌. ഉദയഗിരി പള്ളിയ്‌ക്ക്‌ സമീപം വഴിയരികില്‍ വാഹനം നിര്‍ത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. വിനോദിനെ കണ്ടയുടന്‍ ഇവര്‍ കമ്പിവടികൊണ്ട്‌ അടിച്ചുവീഴ്‌ത്തി. തുടര്‍ന്ന്‌ റോഡിലൂടെ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ചു. കുറ്റിക്കാടിനുള്ളിലൂടെ കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട്‌ ഒരു മണിക്കൂറിലേറെ മര്‍ദ്ദിച്ചു.

പിന്നീട്‌ സംഘം മുന്‍ പഞ്ചായത്തംഗം പ്രകാശ്‌ വടക്കനെ ഫോണില്‍ വിളിച്ച്‌ വരുത്തി മോഷ്ടാവെന്ന്‌ പറഞ്ഞ്‌ യുവാവിനെ കുറവിലങ്ങാട്‌ പൊലീസിലേല്‍പ്പിച്ചു. അവശനിലയിലായ വിനോദിനെ പിറ്റേന്ന്‌ നാട്ടുകാര്‍ സ്റ്റേഷനിലെത്തി മോചിപ്പ്‌ കുറവിലങ്ങാട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തുദിവസം നീണ്ട ചികിത്സ കഴിഞ്ഞ്‌ വിനോദ്‌ പുറത്തിറങ്ങിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ്‌ പരാതി നല്‍കിയത്‌. എന്നാല്‍ പത്തുദിവസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ്‌ ചോദ്യം ചെയ്യുകപോലും ചെയ്‌തിട്ടില്ല.

ആഭ്യന്തരമന്ത്രി,. പട്ടികജാതി വര്‍ഗ ക്ഷേമമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അതേസമയം വിനോദിനെതിരെ കേസൊന്നുമെടുത്തിട്ടില്ലെന്നും പരാതിയെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നും പൊലീസ്‌ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X