Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന നിര്‍മാതക്കള്‍ എണ്ണ വേണ്ടാത്ത വാഹനങ്ങള്‍ക്ക് പിന്നാലെ

Honda Motor's next generation fuel cell vehicle ടോക്കിയോ:കുതിച്ചു കയറുന്ന പെട്രോളിയം വില ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ എണ്ണ വേണ്ടാത്ത വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക്‌ തിരിയുന്നു.

ഇതിനു മുന്നോടിയായി ആഗോള കാര്‍ നിര്‍മാണ കമ്പനിയായ ഹോണ്ട പുതിയ ഹൈഡ്രജന്‍ കാറുകള്‍ തിങ്കളാഴ്‌ച വിപണിയിലിറക്കി.

ഹൈഡ്രജന്‍ വാതകവും വൈദ്യുതിയും ഇന്ധനമാക്കി ഓടുന്ന ഈ കാറിന്‌ എഫ്‌സിഎക്‌ ക്ലാരിറ്റി എന്നാണ്‌ പേരിട്ടിരിയ്‌ക്കുന്നത്‌. നൂറു ശതമാനവും മാലിന്യ രഹിതമായ ഈ കാര്‍ പുകക്കുഴല്‍ വഴി പുറന്തള്ളുന്നത്‌ നീരാവി മാത്രമാണ്‌.

ഇന്ധന വില വര്‍ധിയ്‌ക്കുന്ന സാഹചര്യത്തില്‍ ക്ലാരിറ്റി കാര്‍ വിപണി പിടിച്ചടക്കുമെന്ന പ്രതീക്ഷയിലാണ്‌ ഹോണ്ട.

വ്യത്യസ്‌ത സാഹചര്യങ്ങളില്‍ കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രമുഖ രാജ്യങ്ങളിലെല്ലാം കാറിന്റെ ട്രയല്‍ റണ്‍ ഹോണ്ട സംഘടിപ്പിച്ചിട്ടുണ്ട്‌. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 200 കാറുകള്‍ കൂടി പരീക്ഷണടിസ്ഥാനത്തില്‍ ഹോണ്ട പുറത്തിറക്കും.

അതിനു ശേഷമെ വാണിജ്യടിസ്ഥാനത്തില്‍ ക്ലാരിറ്റിയുടെ ഉത്‌പാദനം കമ്പനി ആരംഭിയ്‌ക്കുകയുള്ളൂ. പെട്രോളോ ഡീസലോ വേണ്ടാത്ത കാറുകളുടെ യുഗമാണ്‌ വരാനിരിയ്‌ക്കുന്നതെന്ന്‌ കാര്‍ പുറത്തിറക്കിക്കൊണ്ട്‌ ഹോണ്ട എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ മെന്റേല്‍ പറഞ്ഞു.

മറ്റൊരു പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടെയോട്ട ഒരു ലിറ്റര്‍ പെട്രോളില്‍ നൂറ്‌ കിലോമീറ്റര്‍ മൈലേജ്‌ ലഭിയ്‌ക്കുന്ന ഹൈബ്രിഡ്‌ കാറുകള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്‌.

ലോകത്ത്‌ ഏറ്റവുമധികം ഇന്ധന ചെലവ്‌ കുറഞ്ഞ കാറുകളിലൊന്നായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌. ഹോണ്ടയ്‌ക്കും ടെയോട്ടയ്‌ക്കും പുറമെ വോക്‌സ്‌ വാഗനും ഫോര്‍ഡുമെല്ലാം എണ്ണയില്ലാതെയോടുന്ന വാഹനങ്ങളുടെ പുറകെയാണ്‌.

ഒട്ടേറെ കമ്പനികള്‍ ഇത്തരത്തിലുള്ള മോഡലുകള്‍ ഫാക്ടറയില്‍ തയാറാക്കിയിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ചിരുന്നില്ല.

എന്നാല്‍ ഇന്ധന വില ലോകമെങ്ങും കുതിച്ചു കയറുന്ന സാഹചര്യത്തില്‍ എണ്ണ വേണ്ടാത്ത വാഹനങ്ങള്‍ ഉടനെ പുറത്തിറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.

അതെ സമയം ഹൈഡ്രജന്‍ ഇന്ധനമാക്കി ഓടുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ രണ്ടു മൂന്ന്‌ വര്‍ഷങ്ങള്‍ കൂടി കാത്തിരിയ്‌ക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+