ഗുജ്ജറുകള്‍ വരുത്തിവെച്ചത് 7000 കോടിയുടെ നഷ്ടം
ദില്ലി: ഇരുപത്തിയഞ്ചു ദിവസം നീണ്ട രാജസ്ഥാനിലെ ഗുജ്ജര്‍ പ്രക്ഷോഭം രാജ്യത്തിന് 7000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വ്യവസായികളുടെ സംഘടനയായ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി ഓഫ് ഇന്ത്യ (അസോചം) വക്താവ് വെളിപ്പെടുത്തി.
ഗുജ്ജര്‍ പ്രക്ഷോഭം മേഖലയിലെ പല വ്യവസായങ്ങളെയും ബാധിച്ചു, പ്രധാനമായും റെയില്‍വെയുടെ പ്രവര്‍ത്തനത്തെ- അസോചം പ്രസിഡന്റ് സാജന്‍ ജിന്‍ഡാന്‍ പറഞ്ഞു.
ടൂറിസം വ്യവസായം, റെയില്‍വെ തുടങ്ങിയവയെയാണ് പ്രക്ഷോഭം കാര്യമായി ബാധിച്ചത്. സമരക്കാര്‍ റയില്‍പാളങ്ങള്‍ തടസ്സപ്പെടുത്തിയതു മൂലം ഇതു വഴിയുള്ള ചരക്കു ഗതാഗതത്തിന് തടസം നേരിട്ടു. ഇത് രാജ്യത്തിന്റെ പല ഭാഗത്തുമുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഉത്‌പാദനത്തെ ബാധിച്ചു- ജിന്‍ഡാല്‍ പറഞ്ഞു.
റെയില്‍വെയുടെ പാളങ്ങള്‍ക്കും മറ്റു സ്വത്ത് വകകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം പ്രക്ഷോഭം മൂലം റെയില്‍വെയ്‌ക്ക് ഉണ്ടായ നാശ നഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിയിട്ടില്ല.
ഇതിനായി ഒരു അന്വേഷണ സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ട്രെയിനുകള്‍ തടഞ്ഞിട്ടതു മൂലം യാത്ര റദ്ദാക്കിയ വകയില്‍ തന്നെ ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ആയിരത്തോളം ട്രെയിനുകള്‍ സമരം മൂലം വഴി തിരിച്ചു വിടേണ്ടതായോ യാത്ര അവസാനിപ്പിയ്‌ക്കേണ്ടതായോ വന്നുവെന്നും റെയില്‍വെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications