ബസ് നിരക്ക് കൂട്ടുന്നു: മിനിമം ചാര്‍ജ് 4 രൂപയാകും
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഇടതു മുന്നണി യോഗം തീരുമാനമെടുത്തു.
ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് എട്ട് പൈസയുടെ വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇപ്പോഴുള്ള മിനിമം ചാര്‍ജ്ജായ മൂന്നു രൂപ നാലാക്കി വര്‍ദ്ധിപ്പിയ്‌ക്കുമെന്നും സൂചനകളുണ്ട്.
ഏറെക്കാലത്തിനു ശേഷം വിദ്യാര്‍ഥികളുടെ കണ്‍സക്ഷന്‍ നിരക്കും ഇത്തവണ വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതായാണ് അറിയുന്നത്. മിനിമം ചാര്‍ജ്ജിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കണമെന്നാണ് ധാരണ.
ശനിയാഴ്‌ച തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും നിരക്ക് വര്‍ദ്ധന തീരുമാനിയ്‌ക്കുക.
ഗതാഗത മന്ത്രി മാത്യു ടി തോമസാണ് നിരക്ക് വര്‍ദ്ധ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ വെച്ചത്. ബസ് ചാര്‍ജ് വര്‍ദ്ധനയുണ്ടായേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ 24 മുതല്‍ നടത്താനിരുന്ന സമരം ബസുടമകള്‍ പിന്‍വലിച്ചു.
അനിശ്ചിത കാല സമരം നടത്താനാണ് ബസ് ഓപ്പററ്റേഴ്‌സ്‌അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. ഏറെക്കാലമായി വിവാദങ്ങളില്‍ കുരുങ്ങിക്കിടന്നിരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയ്‌ക്ക് ഇടതു മുന്നണി യോഗം അംഗീകാരം നല്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications