കരടിക്കുഞ്ഞിനെ വളര്‍ത്തിയ അച്ഛനും മകളും
ഭുവനേശ്വര്‍: ഒരു വര്‍ഷം മുമ്പ് കാട്ടില്‍ പരുക്കേറ്റനിലയില്‍ കണ്ട ഒരു കരടിക്കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്ന് പൊന്നുപോലെ വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഒറീസ്സയിലെ കിയോങ്‌ഞ്‌ജര്‍ സ്വദേശിയായ രാം സിംങ് മുണ്ടെ ഓര്‍ത്തില്ല ഒരിക്കല്‍ ഇതിന്റെ പേരില്‍ തനിക്ക് ജയിലില്‍ പോകേണ്ടിവരുമെന്നും അമ്മയില്ലാത്ത തന്റെ മകള്‍ വീട്ടില്‍ ഒറ്റപ്പെടുമെന്നും.
കരടിക്കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയതിന്റെ പേരില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ട രാം സിംങ് ഇപ്പോള്‍ ജയിലിലാണ് മകള്‍ അഞ്ചുവയസ്സുകാരി ഗോല്‍കി വീട്ടില്‍ തനിച്ചും. വീട്ടിലെ ഒരംഗത്തെപ്പോലെ വളര്‍ത്തിയ കരടിക്കുഞ്ഞിനെ വനപാലകര്‍ മൃഗശാലയിലേയ്‌ക്കും കൊണ്ടുപോയി.
കാട്ടില്‍ മരിക്കാറായി കിടന്ന കരടിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ മുപ്പത്തിയഞ്ചുകാരനായ മുണ്ടെയ്‌ക്ക് വലിയ ദുരിതങ്ങളാണ് ചുരുങ്ങിയകാലം കൊണ്ട് അനുഭവിക്കേണ്ടിവന്നത്. കര്‍ഷകത്തൊഴിലാളിയായ മുണ്ടെ കാട്ടില്‍ പോയപ്പോഴാണ് പരുക്കേറ്റ കരടിക്കുഞ്ഞിനെ കണ്ടത്. ഇതിനെ വീട്ടില്‍ കൊണ്ടുവന്ന് ശുശ്രൂഷ നല്‍കി. റാണിയെന്ന് പേരിട്ട കരടിക്കുഞ്ഞ് ഗോല്‍കിയുമായി പെട്ടെന്ന് കൂട്ടായി.
കരടിക്കുഞ്ഞും മനുഷ്യക്കുഞ്ഞും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ മാധ്യമങ്ങളില്‍ വന്നതോടെയാണ് മുണ്ടെയുടെയും മകളുടെയും ദുരിതം തുടങ്ങുന്നത്. കാര്യമറിഞ്ഞ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രശ്‌നം ഗൗരവമായെടുത്തു. റാണിയെ ഉടന്‍ കാട്ടില്‍ക്കൊണ്ടുവിടണമെന്ന് ഉദ്യോഗസ്ഥര്‍ മുണ്ടെയോട് നിര്‍ദ്ദേശിച്ചു.
വേദനയോടെ മുണ്ടെ റാണിയെ കാട്ടില്‍ കൊണ്ടുപോയി വിട്ടു. എന്നാല്‍ മുണ്ടെയും മകളുമായി ഇണങ്ങിയ റാണി പിറ്റേദിവസം ഇവരുടെ വീട്ടില്‍ തിരിച്ചെത്തി. ഇതോടെ പ്രശ്‌നം രൂക്ഷമായി. വനപാലകര്‍ വീണ്ടും മുണ്ടെയുടെ വീട്ടിലെത്തി. റാണിയെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റി ഭുവനേശ്വറിനടുത്തുള്ള നന്ദരന്‍ കാനന്‍ മൃഗശാലയിലാക്കി.
ഇതുകൊണ്ടുതീര്‍ന്നില്ല സംഭവങ്ങള്‍. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച കുറ്റത്തിന് മുണ്ടെയെ പിടികൂടി അധികൃതര്‍ കിംയോഞ്‌ജാര്‍ ജയിലില്‍ അടച്ചു. ഇതോടെ ഗോല്‍കി വീട്ടില്‍ തനിച്ചായി. മകള്‍ ആരോരുമില്ലാതെ കഴിയുന്നതോര്‍ത്ത് നെഞ്ചുരുകിക്കഴിയുകയാണ് മുണ്ടെ.
മുണ്ടെ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെങ്കിലും തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരിക അടുപ്പം ഇക്കാര്യത്തില്‍ പരിഗണിക്കാനാകില്ലെന്നും കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അസിസ്‌റ്റന്റ് കണ്‍സര്‍വേറ്റര്‍ ബിപി ആചാര്യ പറയുന്നു.
അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മുണ്ടെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കരടിക്കുഞ്ഞിനെ രക്ഷപ്പെടുത്തുകയും കാട്ടില്‍കൊണ്ടുപോയി വിടാന്‍ തയ്യാറാവുകയും ചെയ്‌ത മുണ്ടെയെ ശിക്ഷിക്കരുതെന്ന് വന്യജീവികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മൈക്ക് പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ഛന്‍ ജയിലിലായതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട ഗോല്‍കിയെ സഹായിക്കാന്‍ അധികതൃതര്‍ മുന്നോട്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications