പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി കൊന്നു
മുസാഫര്‍പൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയശേഷം പ്രിന്‍സിപ്പലും ക്ലര്‍ക്കും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ ഖുദായ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തു.
അമ്പത്തിയഞ്ചുകാരനായ പ്രിന്‍സിപ്പല്‍ ചന്ദ്രപ്രകാശ് സിങും ക്ലര്‍ക്കും സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ ഉടന്‍തന്നെ സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി മുഖാന്തിരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തങ്ങള്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്.
പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി മീനാ കുമാരിയെ തന്റെ മുറിയിലേക്ക് വിളിപ്പിയ്‌ക്കുകയും കുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് പ്രിന്‍സിപ്പലും ക്ലര്‍ക്കും ചേര്‍ന്ന് കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് വിഷഗുളികകള്‍ കഴിപ്പിച്ചു. ഭയന്ന് പുറത്തേയ്‌ക്കോടിയ കുട്ടി മരിച്ചിവീഴുകയായിരുന്നുവത്രേ- കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications