Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഐപി കോളനിയില്‍ ഊമയായ യുവതിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: നഗരമധ്യത്തിലെ പ്രമുഖ ഹൗസിങ്‌ കോളനിയില്‍ ഊമയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തതായി പരാതി.

കോളനി നിവാസി ക്രൈം സ്‌റ്റോപ്പര്‍ നമ്പറിലൂടെ സംഭവം പൊലീസിനെ അറിയിച്ചിട്ടും പ്രതികളെ പൊലീസ്‌ പിടികൂടിയില്ല. ഇതിനിടെ പീഡനത്തിനിരയായ യുവതിയെയും കൊണ്ട്‌ കുടുംബം അപ്രത്യക്ഷരായി.

ഭാര്യ അമേരിക്കയില്‍ പോയ സമയത്ത്‌ വീട്ടുടമസ്ഥനാണ്‌ ഊമയായ യുവതിയെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കിയത്‌. പലതവണം ഈ രീതിയില്‍ പീഡനം തുടര്‍ന്നു. ഇക്കാര്യം യുവതി അയല്‍വീട്ടുകാരെ അറിയിച്ചു. കോളനിയിലെ താമസക്കാരെല്ലാം ഇക്കാര്യം അറിഞ്ഞതോടെ വീട്ടുടമസ്ഥന്‍ യുവതിയെ വിവാഹം കഴിപ്പിച്ചയയ്‌ക്കാന്‍ ശ്രമിച്ചു.

കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി. ഇതിന്‌ രണ്ടുദിവസം മുമ്പ്‌ ഗൃഹനാഥന്‍ നാല്‌ ഗുണ്ടകളുമായി വീട്ടിലെത്തുകയും യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഇതിനെ എതിര്‍ത്ത യുവതിയെ അഞ്ചുപേരും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന്‌ യുവതി അടുത്ത വീട്ടില്‍ അഭയം തേടി. വിവരം അറിഞ്ഞ മറ്റൊരു കോളനി നിവാസി ക്രൈം സ്‌റ്റോപ്പറിലൂടെ പൊലീസിനെ വിവരമറിയിച്ചു.

സിറ്റി പൊലീസ്‌ കമ്മീഷണല്‍ റാവഡ ചന്ദ്രശേഖര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. എന്നാല്‍ പൊലീസ്‌ അന്വേഷണം നടത്തുമ്പോഴേയ്‌ക്കും വീട്ടുടമസ്ഥന്‍ കുടുംബത്തെയും വേലക്കാരിയെയും കൂട്ടി വീടുവിട്ടുപോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+