Get Updates
Get notified of breaking news, exclusive insights, and must-see stories!

മതമില്ലാത്ത ജീവനെ പുറത്താക്കിയേക്കും

തിരുവനന്തപുരം : വിവാദ പാഠഭാഗം പിന്‍വലിക്കണമെന്ന് വിദഗ്ധ സമിതിയിലെ ആരും ആവശ്യപ്പെട്ടില്ലെന്ന് സമിതി ചെയര്‍മാന്‍ പത്രസമ്മേളനം നടത്തി പ്രസ്താവിച്ച് മണിക്കൂറുകള്‍ കഴിയുംമുമ്പേ, പാഠഭാഗം മാറ്റാന്‍ സമിതി ശിപാര്‍ശ ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് വിദഗ്ധ സമിതിയിലെ ആരും ആവശ്യപ്പെട്ടില്ലെന്ന് സമിതി ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കരാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചത്. ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ പാഠഭാഗം നീക്കം ചെയ്യണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരിക്കുലം കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പുസ്തകം മുഴുവനും മാറ്റാന്‍ ശിപാര്‍ശയില്ലെന്ന് എം എ ബേബി അറിയിച്ചു.

വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം വിവാദമായ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം മുഴുവന്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+